വിഷാദ അവസ്ഥയിലൂടെ കടന്ന് പോയിരുന്നു; തുറന്ന് പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ

വിഷാദ അവസ്ഥയിലൂടെ കടന്ന് പോയിരുന്നു; തുറന്ന് പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ

''റൺസ് സ്കോർ ചെയ്യാൻ സാധിക്കുന്നില്ലെന്ന മനസോടെ ഉറക്കം ഉണരുന്നത് അത്ര സുഖമുള്ള കാര്യമല്ല. എല്ലാ ബാറ്റ്സ്മാന്മാർക്കും കരിയറിന്റെ ഒരു ഘട്ടത്തിൽ അങ്ങനെ തോന്നിയിട്ടുണ്ടാകും. ഒന്നും നമ്മുടെ കയ്യിലല്ലെന്ന തോന്നൽ'' , ഈ വാക്കുകൾ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയുടേതാണ്. 2014 ലെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിഷാദ അവസ്ഥ നേരിട്ടിരുന്നുവെന്ന് തുറന്ന് വെളിപ്പെടുത്തുകയാണ് വിരാട് കോഹ്ലി. ആ സമയങ്ങളിൽ ഒറ്റപെട്ട് പോയത് പോലെയാണ് തോന്നിയതെന്നും വിരാട് പറയുന്നു.

2014 ലെ ഇംഗ്ലണ്ട് പര്യടനത്തിൽ 5 ടെസ്റ്റിൽ കോഹ്‌ലിക്ക് നേടാനായത് 134 റൺസ് മാത്രമാണ്. ഇംഗ്ലണ്ട് മുൻ താരം മാർക്ക് നികോളാസുമായുള്ള പോഡ്കാസ്റ്റിലായിരുന്നു കോഹ്ലി തന്റെ വിഷാദ അവസ്ഥയെ കുറിച്ച് വ്യക്തമാക്കിയത്. എങ്ങനെ ആ അവസ്ഥ മറികടക്കണം എന്നറിയാത്ത അവസ്ഥ. കാര്യങ്ങൾ മാറ്റിമറിക്കാൻ എനിക്ക് സാധിക്കാതിരുന്ന സമയമാണത്. ഈ ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യൻ ഞാൻ ആണെന്ന് തോന്നി.ഒരു ഗ്രൂപ്പിന്റെ ഭാഗമായി നിൽക്കുമ്പോൾ പോലും ഒറ്റപെടുകയാണെന്ന് തോന്നി. എനിക്ക് കാര്യങ്ങൾ തുറന്നു പറയാൻ ആളില്ലാഞ്ഞിട്ടല്ല. എന്നാൽ ഞാൻ എന്റിലൂടെയാണ് കടന്ന് പോകുന്നത് എന്ന മനസിലാക്കാൻ പാകത്തിൽ ഒരു പ്രൊഫഷണൽ ഉണ്ടായിരുന്നില്ല. എന്റെ അവസ്ഥ ഇതാണ്. ഉറങ്ങാൻ പോലും ആകുന്നില്ല. രാവിലെ എഴുനേൽക്കാൻ തോന്നുന്നില്ല. ആത്മ വിശ്വാസമില്ല.എന്താണ് എന്ന ചോദിക്കാൻ ഒരാളാണ് വേണം. ഇതുപോലെ വിഷാദം പലരെയും ഒരുപാടു നാൾ അലട്ടുന്നുണ്ടാകും. മാസങ്ങൾ നീണ്ടു നില്കും. ഇതിൽ നിന്ന് പുറത്തു കടക്കാൻ കഴിയാതെ വരും. ഈ സാമ്യങ്ങളിൽ പ്രൊഫഷണൽ സഹായമാണ് വേണ്ടത് എന്നാണ് വിരാട് കോഹ്‌ലിയുടെ വെളിപ്പെടുത്തൽ.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com