ഗ്രെ​ഗ് ബാ​ര്‍​ക്ലേ ഐ.സി.സി ചെയര്‍മാന്‍

16 അംഗരാജ്യങ്ങള്‍ പ​ങ്കെടുത്ത വോ​ട്ടെടുപ്പില്‍ ബാര്‍ക്ലേക്ക്​ 11 പേരുടെ പിന്തുണ ലഭിച്ചു
ഗ്രെ​ഗ് ബാ​ര്‍​ക്ലേ ഐ.സി.സി ചെയര്‍മാന്‍

ദു​ബാ​യ്: ന്യൂ​സി​ല​ന്‍​ഡി​ന്‍റെ ഗ്രെ​ഗ് ബാ​ര്‍​ക്ലേ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ല്‍ (ഐ​സി​സി) സ്വ​ത​ന്ത്ര ചെ​യ​ര്‍​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ചൊവ്വാഴ്​ച നടന്ന വോ​ട്ടെടുപ്പില്‍ സിംഗപ്പൂരി​െന്‍റ ഇംറാന്‍ ഖ്വാജയെ തോല്‍പിച്ചാണ്​ ഗ്രെഗ്​ ബാര്‍ക്ലേ ഐ.സി.സി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്​. 16 അംഗരാജ്യങ്ങള്‍ പ​ങ്കെടുത്ത വോ​ട്ടെടുപ്പില്‍ ബാര്‍ക്ലേക്ക്​ 11 പേരുടെ പിന്തുണ ലഭിച്ചു. ​​

ഇ​ന്ത്യ​യു​ടെ ശ​ശാ​ങ്ക് മ​നോ​ഹ​ര്‍ ഈ ​വ​ര്‍​ഷം തു​ട​ക്ക​ത്തി​ല്‍ സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് ബാ​ര്‍​ക്ലേ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം.

ഐ.സി.സിയിലെ പ്രധാനികളായ ഇന്ത്യ, ഇംഗ്ലണ്ട്​, ആസ്​ട്രേലിയ, ന്യൂസിലന്‍ഡ്​ എന്നിവരുടെ പിന്തുണ ബാര്‍​േക്ലക്കായിരുന്നു. പാകിസ്​താനായിരുന്നു ഇംറാന്‍ ഖ്വാജക്കായി ശക്​തമായി രംഗത്തിറങ്ങിയത്​.

ഓ​ക്ല​ന്‍​ഡി​ല്‍​നി​ന്നു​ള്ള അ​ഭി​ഭാ​ഷ​ക​നാ​യ ബാ​ര്‍​ക്ലേ 2012 മു​തല്‍ ന്യൂ​സി​ല​ന്‍​ഡ് ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ല്‍ അം​ഗ​മാ​ണ്. ന്യൂ​സി​ല​ന്‍​ഡി​ന്‍റെ ഐ​സി​സി പ്ര​തി​നി​ധി കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഐ​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നാ​ല്‍ ന്യൂ​സി​ല​ന്‍​ഡ് ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ലി​ലെ സ്ഥാ​നം ബാ​ര്‍​ക്ലേ ഒ​ഴി​യും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com