ഐ.പി.എല്ലിന് അരങ്ങൊരുങ്ങി; സെപ്​റ്റംബര്‍ 19ന്​ തുടങ്ങും; യു​എ​ഇ വേദിയാകും

സെ​പ്റ്റം​ബ​ര്‍ 19 മു​ത​ല്‍ ന​വം​ബ​ര്‍ 10 വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍
ഐ.പി.എല്ലിന് അരങ്ങൊരുങ്ങി; സെപ്​റ്റംബര്‍ 19ന്​ തുടങ്ങും; യു​എ​ഇ വേദിയാകും

മും​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് യു​എ​ഇ​യി​ല്‍ ന​ട​ത്താ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​മ​തി. സെ​പ്റ്റം​ബ​ര്‍ 19 മു​ത​ല്‍ ന​വം​ബ​ര്‍ 10 വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍. ഐ​പി​എ​ല്ലി​ന്‍റെ ചൈ​നീ​സ് സ്‌​പോ​ണ്‍​സ​റെ​യും മാ​റ്റി​ല്ല. വി​വോ ഐ​പി​എ​ല്‍ സ്പോ​ണ്‍​സ​റാ​യി തു​ട​രും. ഐ​പി​എ​ല്‍ ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ഇതു സംബന്ധിച്ച്‌​ അറിയിപ്പ്​ ലഭിച്ചതായി ഞായറാഴ്​ച ചേര്‍ന്ന ​ഐ.പി.എല്‍ ഗവേണിങ്​ കൗണ്‍സില്‍ അറിയിച്ചു.

മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി 7.30ന്​ ആരംഭിക്കും. മുന്‍ സീസണുകളില്‍ എട്ട്​ മണിക്ക്​ ആരംഭിക്കുന്ന മത്സരങ്ങളാണ്​ ഇപ്പോള്‍ അരമണിക്കൂര്‍ നേരത്തെ നടത്താന്‍ തീരുമാനിച്ചത്​. സീസണില്‍ 10 ഡബ്​ള്‍ ഹെഡേഴ്​സ്​ (ഒരേദിനം രണ്ട്​ മത്സങ്ങള്‍) ഉള്‍പ്പെടെയാവും ഷെഡ്യൂള്‍ പ്രഖ്യാപിക്കുക. കാണികളെ പ്രവേശിപ്പിക്കുന്നത്​ സംബന്ധിച്ച്‌​ എമിറേറ്റ്​സ്​ ക്രിക്കറ്റ്​ ബോര്‍ഡുമായി ചര്‍ച്ച ചെയ്​ത്​ തീരുമാനമെടുക്കുമെന്ന്​ ബി.സി.സി.​െഎ പ്രതിനിധി അറിയിച്ചു.

കളിക്കാര്‍ക്കുള്ള വിസ നടപടികള്‍ ആരംഭിക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. ടീം സ്​ക്വാഡ്​ ലിമിറ്റ്​ 24ആയി നിശ്ചയിച്ചു. കോവിഡ്​ സബ്​സ്​റ്റിറ്റ്യൂഷനും അനുവദിക്കും.

മാര്‍ച്ച്‌ 29ന് ആരംഭിക്കേണ്ടിയിരുന്ന ഐ..പി..എല്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചത്. അന്താരാഷ്‌ട്ര വിമാന സര്‍വീസിന് പല രാജ്യങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ട്വന്‍റി 20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് ഐ.പി.എല്‍ നടത്താനുള്ള നീക്കം ബി.സി.സി.ഐ സജീവമാക്കിയത്.

Related Stories

Anweshanam
www.anweshanam.com