ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ് കോവിഡ്

താരത്തിന് ഈ വാരാന്ത്യം നടക്കുന്ന സാക്കിര്‍ ഗ്രാന്‍ഡ് പ്രിക്‌സ് മത്സരം നഷ്ടമാകും
ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ് കോവിഡ്

മ​നാ​മ: എ​ഫ് വ​ണ്‍ സൂ​പ്പ​ര്‍ ഡ്രൈ​വ​റാ​യ ബ്രി​ട്ട​ന്‍റെ ലൂ​യി​സ് ഹാ​മി​ല്‍​ട്ട​ണി​നു കോ​വി​ഡ്. മെ​ഴ്സി​ഡ​സി​ന്‍റെ താ​ര​മാ​യ ഹാ​മി​ല്‍​ട്ട​ണ്‍, ബ​ഹ്റി​ന്‍ ഗ്രാ​ന്‍​പ്രീ പോ​രാ​ട്ട​ത്തി​നു​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥിരീകരിച്ചത്. ഈ മത്സരത്തില്‍ ഹാമില്‍ട്ടണായിരുന്നു വിജയി.

താരത്തിന് ഈ വാരാന്ത്യം നടക്കുന്ന സാക്കിര്‍ ഗ്രാന്‍ഡ് പ്രിക്‌സ് മത്സരം നഷ്ടമാകും.

‌ബ​ഹ്റി​നി​ല്‍ താ​രം ഐ​സൊ​ലേ​ഷ​നി​ലാ​ണ്. ചെറിയ രോഗലക്ഷണങ്ങള്‍ അദ്ദേഹം കാണിക്കുന്നുണ്ടെന്ന് മെഴ്‌സിഡസ് അധികൃതര്‍ വ്യക്തമാക്കി. 35 വയസ്സുകാരനായ ഹാമില്‍ട്ടണ്‍ നിലവില്‍ 332 പോയന്റുമായി മറ്റ് എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള, സഹതാരം ബോട്ടാസിന് 201 പോയന്റുമാത്രമാണുള്ളത്. ഹാമില്‍ട്ടണ് പകരം അടുത്ത റേസില്‍ സ്റ്റോഫെല്‍ വാന്‍ഡോര്‍നെ മത്സരിക്കുമെന്ന് മെഴ്‌സിഡസ് വ്യക്തമാക്കി.

എഫ്.വണ്ണില്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ താ​ര​മാ​ണ് ഹാ​മി​ല്‍​ട്ട​ണ്‍. സെ​ര്‍​ജി​യോ പെ​ര​സ്, ലാ​ന്‍​സ് സ്ട്രോ​ള്‍ എ​ന്നി​വ​ര്‍​ക്ക് നേ​ത്തേ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com