മുന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു
Sports

മുന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

ഗു​രു​ഗ്രാ​മി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് അ​ന്ത്യം

News Desk

News Desk

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ മു​ന്‍ ക്രി​ക്ക​റ്റ് താ​ര​വും ഉ​ത്ത​ര്‍​പ്ര​ദേ​ശ് മ​ന്ത്രി​യു​മാ​യ ചേ​ത​ന്‍ ചൗ​ഹാ​ന്‍(73) കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ഗു​രു​ഗ്രാ​മി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് അ​ന്ത്യം. യു​പി മ​ന്ത്രി​സ​ഭ​യി​ല്‍ സൈ​നി​ക ക്ഷേ​മം, ഹോം ​ഗാ​ര്‍​ഡ്സ്, പി​ആ​ര്‍​ഡി, സി​വി​ല്‍ സെ​ക്യൂ​രി​റ്റി എ​ന്നീ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യാ​ണ് ചൗ​ഹാ​ന്‍.

കഴിഞ്ഞ മാസമാണ് ചേതന്‍ ചൗഹാന് കോവിഡ് സ്ഥിരീകരിച്ചത്. ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു. ഗുഡ്ഗാവിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായ ഇദ്ദേഹത്തിന്റെ മരണവിവരം സഹോദരന്‍ പുഷ്പേന്ദ്ര ചൗഹാന്‍ ആണ് പുറത്തു വിട്ടത്.

ജൂലായ് 12-ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് ഗുരുഗ്രാമിലേക്ക് മാറ്റിയത്.

ചൗ​ഹാ​ന്‍ മു​ന്‍ ലോ​ക്‌​സ​ഭാം​ഗം കൂ​ടി​യാ​ണ്. ര​ണ്ടു ത​വ​ണ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ചൗ​ഹാ​ന്‍, അ​ര്‍​ജു​ന അ​വാ​ര്‍​ഡ് ജേ​താ​വു​മാ​ണ്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് മ​ന്ത്രി​സ​ഭ​യി​ല്‍ 1991ലും 1998​ലും 2018ലും ​മ​ന്ത്രി​യു​മാ​യി​രു​ന്നു.

1969 മു​ത​ല്‍ 1978 വ​രെ നീ​ളു​ന്ന രാ​ജ്യാ​ന്ത​ര ക​രി​യ​റി​ല്‍ ഇ​ന്ത്യ​യ്ക്കാ​യി 40 ടെ​സ്റ്റും ഏ​ഴ് ഏ​ക​ദി​ന​ങ്ങ​ളും ക​ളി​ച്ച താ​ര​മാ​ണ് ചൗ​ഹാ​ന്‍. 40 ടെ​സ്റ്റു​ക​ളി​ല്‍​നി​ന്ന് 31.57 ശ​രാ​ശ​രി​യി​ല്‍ 2084 റ​ണ്‍​സ് നേ​ടി. 97 റ​ണ്‍​സാ​ണ് ഉ​യ​ര്‍​ന്ന സ്കോ​ര്‍. ഏ​ഴ് ഏ​ക​ദി​ന​ങ്ങ​ളി​ല്‍​നി​ന്ന് 153 റ​ണ്‍​സു​മെ​ടു​ത്തു.

സു​നി​ല്‍ ഗ​വാ​സ്ക​റു​ടെ ഓ​പ്പ​ണിം​ഗ് പ​ങ്കാ​ളി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 10 സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു​ക​ള്‍ സ​ഹി​തം 3000ല്‍ ​അ​ധി​കം റ​ണ്‍​സാ​ണ് ഇ​വ​രു​ടെ കൂ​ട്ടു​കെ​ട്ട് നേ​ടി​യി​ട്ടു​ള്ള​ത്. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ ഡ​ല്‍​ഹി​ക്കാ​യും മ​ഹാ​രാ​ഷ്ട്ര​യ്ക്കാ​യും ക​ളി​ച്ചി​ട്ടു​ണ്ട്.

ര​ഞ്ജി ട്രോ​ഫി​യി​ല്‍ മ​ഹാ​രാ​ഷ്ട്ര​ക്കാ​യും ഡ​ല്‍​ഹി​ക്കാ​യും ചൗ​ഹാ​ന്‍ ക​ളി​ച്ചി​ട്ടു​ണ്ട്.

Anweshanam
www.anweshanam.com