ഗുജറാത്ത് മുന്‍ ഡിജിപി ബിസിസിഐ അഴിമതി വിരുദ്ധ സമിതി തലവനായി ചുമതയേറ്റു

ഗുജറാത്ത് മുന്‍ ഡിജിപി ബിസിസിഐ അഴിമതി വിരുദ്ധ സമിതി തലവനായി ചുമതയേറ്റു

ഗുജറാത്ത് മുന്‍ ഡിജിപി ഷാബിര്‍ ഹുസൈന്‍ ഷെയ്ഖദം ഖണ്ഡ്വാല ബിസിസിഐയുടെ അഴിമതി വിരുദ്ധ സമിതി അധ്യക്ഷനായി ചുമതലേറ്റു. കഴിഞ്ഞ മാസം 31ന് കാലാവധി അവസാനിച്ച അജിത് സിംഗ് ഷെഖാവത്തിന് പകരമാണ് ഷാബിര്‍ ഹുസൈന്‍ ചുമതലയേറ്റത്. 1973 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് ഷാബിര്‍ ഹുസൈന്‍.

അജിത് സിംഗിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചുവെങ്കിലും ഐപിഎല്‍ പൂര്‍ത്തിയാവുന്നതു വരെ രണ്ട് മാസം കൂടി ദീര്‍ഘിപ്പിക്കാന്‍ ബിസിസിഐ തയാറായിരുന്നുവെങ്കിലും മുന്‍ രാജസ്ഥാന്‍ ഡിജിപി കൂടിയായ അദ്ദേഹം ഈ വാഗ്ദാനം തള്ളി. അതേസമയം, പുതുതായി ചുമതലയേറ്റെടുക്കുന്ന ഷാബിര്‍ ഹുസൈന് ആദ്യ നാളുകളില്‍ ഭരണപരമായ കാര്യങ്ങളില്‍ അജിത് സിംഗ് ഷെഖാവത്ത് സഹായിക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com