ഫുട്ബോൾ പരിശീലക ഫൗസിയ മാമ്പറ്റ അന്തരിച്ചു

ഫുട്ബോൾ പരിശീലക
ഫൗസിയ മാമ്പറ്റ അന്തരിച്ചു

പ്രശസ്‌ത ഫുട്ബോൾ പരിശീലക ഫൗസിയ മാമ്പറ്റ അന്തരിച്ചു. കേരള വനിത ഫുട്ബോള്‍ ടീം മുൻതാരം കൂടിയാണ്. ഇന്ന് 11:30ന് കോഴിക്കോട് ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമ മസ്ജിദ് ഖബറിസ്ഥാനിൽ ഫൗസിയയുടെ ഖബറടക്കം നടക്കും.

നിലവിൽ നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളിലെ പരിശീലകയായിരുന്നു ഫൗസിയ. വെയ്റ്റ് ലിഫ്റ്റിങ്ങിൽ സംസ്ഥാനചാമ്പ്യൻ, പവർ ലിഫ്റ്റിങ്ങിൽ സൗത്ത് ഇന്ത്യയിൽ മൂന്നാംസ്ഥാനം, ഹാൻഡ്ബോൾ സംസ്ഥാന ടീമംഗം, ജൂഡോയിൽ സംസ്ഥാനതലത്തിൽ വെങ്കലം, ഹോക്കി, വോളിബോൾ എന്നിവയിൽ ജില്ലാ ടീമംഗം ദേശീയ ഗെയിംസ് വനിതാഫുട്ബോളിൽ കേരളത്തിന്‍റെ ഗോൾകീപ്പർ തുടങ്ങിയ മേഖലകകളിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച കായിക താരം കൂടിയാണ് ഫൗസിയ. കായിക രംഗത്ത് ഫൗസിയ്ക്ക് പൂര്‍ണ പിന്തുണ നൽകിയത് പിതാവ് മൊയ്തുവായിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com