ഫി​ഫ ക്ല​ബ്​ ലോ​ക​ക​പ്പ് 2021 ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ഖത്തറിൽ

കോ​വി​ഡ്- 19 കാ​ര​ണ​മാ​ണ്​ 2020ലെ ​ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് 2021ലേ​ക്ക്​ മാ​റ്റി​യ​ത്.
ഫി​ഫ ക്ല​ബ്​ ലോ​ക​ക​പ്പ് 2021 ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ഖത്തറിൽ

ദോ​ഹ: ഫി​ഫ ക്ല​ബ്​ ലോ​ക​ക​പ്പിന്റെ ഔ​​ദ്യോ​ഗി​ക ഭാ​ഗ്യ​ചി​ഹ്​​നം 2021 ഫെ​ബ്രു​വ​രി​യി​ൽ പു​റ​ത്തി​റ​ക്കും. ഖ​ത്ത​ർ ക​ല​ണ്ട​ർ പ്ര​കാ​രം ഔ​ദ്യോ​ഗി​ക ചി​ഹ്​​ന​ത്തിന്റെ പ്ര​കാ​ശ​നം ഫെ​ബ്രു​വ​രി​യി​ലാ​ണ്​ ന​ട​ക്കു​ക. 2021 ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ 11 വ​രെ​യാ​ണ്​ ഖ​ത്ത​റി​ൽ ഫി​ഫ ക്ല​ബ്​ ലോ​ക​ക​പ്പ്​ ന​ട​ക്കു​ന്ന​ത്. മ​ൽ​സ​ര തീ​യ​തി​യും വേ​ദി​ക​ളും ഇ​തി​ന​കം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ്- 19 കാ​ര​ണ​മാ​ണ്​ 2020ലെ ​ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് 2021ലേ​ക്ക്​ മാ​റ്റി​യ​ത്. ആ​റ് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ചാ​മ്പ്യ​ൻ ടീ​മു​ക​ളും ആ​തി​ഥേ​യ ടീ​മു​മാ​ണ്​ പ​ങ്കെ​ടു​ക്കു​ന്ന​ത്. ലോ​ക​ക​പ്പി​നാ​യി നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യ മൂ​ന്ന് സ്​​റ്റേ​ഡി​യ​ങ്ങ​ളും വേ​ദി​യാ​കും. ദേ​ശീ​യ ​ദി​ന​ത്തി​ന് അ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത അ​ൽ റ​യ്യാ​ൻ (അ​ഹ്മ​ദ് ബി​ൻ അ​ലി സ്​​റ്റേ​ഡി​യം), എ​ജ്യു​ക്കേ​ഷ​ൻ സി​റ്റി, ഖ​ലീ​ഫ രാ​ജ്യാ​ന്ത​ര സ്​​റ്റേ​ഡി​യം എ​ന്നി​വ​യാ​ണ് ക്ല​ബ്​ ലോ​ക​ക​പ്പി​നാ​യി വേ​ദി​യാ​കു​ന്ന സ്​​റ്റേ​ഡി​യ​ങ്ങ​ൾ.

ഖ​ത്ത​രി ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ ദു​ഹൈ​ൽ ക്ല​ബും ന്യൂ​സി​ലാ​ൻ​ഡി​ൽ നി​ന്നു​ള്ള ഓ​ക്​​ലാ​ൻ​ഡ് സി​റ്റി​യും ത​മ്മി​ൽ മാ​റ്റു​ര​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​രം 2021 ഫെ​ബ്രു​വ​രി 1ന് ​റ​യ്യാ​നി​ലെ അ​ഹ്മ​ദ് ബി​ൻ അ​ലി സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. പ്രാ​ദേ​ശി​ക സ​മ​യം വൈ​കി​ട്ട് 8.30നാ​ണ് കി​ക്കോ​ഫ്. ഫെ​ബ്രു​വ​രി 11ന് ​എ​ജ്യു​ക്കേ​ഷ​ൻ സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ് ക​ലാ​ശ​പ്പോ​രാ​ട്ടം. രാ​ത്രി ഒ​മ്പ​തി​നാ​ണ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് കി​ക്കോ​ഫ് വി​സി​ൽ.

Related Stories

Anweshanam അന്വേഷണം
www.anweshanam.com