കൊവിഡ്: ഡേവിസ് കപ്പ് ഫൈനല്‍ 2021 ലേക്ക് മാറ്റി
Sports

കൊവിഡ്: ഡേവിസ് കപ്പ് ഫൈനല്‍ 2021 ലേക്ക് മാറ്റി

അടുത്ത വര്‍ഷം നവംബറില്‍ ഫൈനല്‍ മത്സരം നടക്കും

Sreehari

ലണ്ടൻ: കോവിഡ് -19 വ്യാപനത്തെ തുടര്‍ന്ന്‍ ഈ വർഷം മാഡ്രിഡിൽ നടക്കാനിരുന്ന ഡേവിസ് കപ്പ് ഫൈനലുകൾ 2021 ലേക്ക് മാറ്റിവച്ചതായി ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ (ഐടിഎഫ്) അറിയിച്ചു. അടുത്ത വര്‍ഷം നവംബറില്‍ ഫൈനല്‍ മത്സരം നടക്കും.

2020 ഫൈനലിന് ഇതിനകം യോഗ്യത നേടിയ 18 രാജ്യങ്ങൾക്ക് 2021 ൽ സ്ഥാനം ലഭിക്കുമെന്ന് ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ അറിയിച്ചു.

"ഡേവിസ് കപ്പ് ഫൈനല്‍ 2020 ല്‍ നടത്താന്‍ സാധിക്കാത്തത് നിരാശജനകമാണ്"- ബാഴ്‌സലോണ താരം ജെറാര്‍ഡ് പിക്കെ പറഞ്ഞു. ജെറാര്‍ഡിന്റെ കോസ്‌മോസ് ടെന്നീസ് കമ്ബനിക്ക് ഡേവിസ് കപ്പില്‍ വന്‍ തുകയുടെ നിക്ഷേപമുണ്ട്.

അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷനുമായി കരാറൊപ്പിട്ട കോസ്‌മോസ് ടെന്നീസ് കമ്ബനി അടുത്ത 25 വര്‍ഷത്തേക്ക് മൂന്ന് ബില്യണ്‍ ഡോളറാണ് ഡേവിസ് കപ്പിനായി നിക്ഷേപിച്ചിരിക്കുന്നത്.

Anweshanam
www.anweshanam.com