ചെന്നൈയിലെ പിച്ച് ഞെട്ടിച്ചു: ഡേവിഡ് വാർണർ

ടി വിയിൽ കാണുമ്പൊൾ ഭീകരമായി തോന്നും. ക്യൂറേറ്റര്മാര്ക്ക് ക്രെഡിറ്റ് നൽകണം. ഇവിടെ ഒരുപാട് മത്സരം നടക്കുന്നു.
ചെന്നൈയിലെ പിച്ച്  ഞെട്ടിച്ചു: ഡേവിഡ് വാർണർ

വാങ്കഡെ: ഐ പി എല്ലിനായി ചെന്നൈയിൽ ഒരുക്കിയ പിച്ചുകളിൽ തന്റെ നിരാശ പരസ്യമാക്കി സൺറൈസേഴ്‌സ് ഹൈദരബാദ് നായകൻ ഡേവിഡ് വാർണർ. ഞെട്ടിക്കുന്നതായിരുന്നു ചെന്നൈയിലെ പിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ടി വിയിൽ കാണുമ്പൊൾ ഭീകരമായി തോന്നും. ക്യൂറേറ്റര്മാര്ക്ക് ക്രെഡിറ്റ് നൽകണം. ഇവിടെ ഒരുപാട് മത്സരം നടക്കുന്നു. ആ സാഹചര്യത്തിൽ വിക്കറ്റ് തയാറാക്കി നിർത്തുക എളുപ്പമല്ല. കളിക്കാർ എന്ന നിലയിൽ ഞങ്ങൾക്ക് അറിയാം എന്താ ചെയേണ്ടതെന്ന്.

അവിടെ ഒഴിവുകഴിവ് പറയാൻ ആവില്ല. വിശ്രമം ഇല്ലാതെ പിച്ച് ഒരുക്കുകയാണ് അവർ. അവർക്ക് അത് വെല്ലുവിളിയാണ്. നമ്മൾ കളിക്കാർ സാഹചര്യത്തിന് ഒത്ത ഇണങ്ങാനും പഠിക്കണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com