ചെന്നൈയ്ക്ക് ആശ്വാസം; സി.എസ്.കെ താരങ്ങളെല്ലാം കോവിഡ് നെഗറ്റീവ്
Sports

ചെന്നൈയ്ക്ക് ആശ്വാസം; സി.എസ്.കെ താരങ്ങളെല്ലാം കോവിഡ് നെഗറ്റീവ്

പരിശീലന ക്യാമ്പില്‍ പങ്കെടുത്തവരില്‍ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഐസൊലേഷനിലേയ്ക്ക് മാറ്റിയത്

News Desk

News Desk

ദുബായ്: ഐ.പി.എല്ലില്‍ കോവിഡ് ഭീതിയകന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങള്‍. കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ച താരങ്ങളുടെ പരിശോധനാ ഫലമാണ് പുറത്തുവന്നത്.

പരിശീലന ക്യാമ്പില്‍ പങ്കെടുത്തവരില്‍ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഐസൊലേഷനിലേയ്ക്ക് മാറ്റിയത്. ദീപക് ചാഹറിനും ഋതുരാജ് ഗെയിക്വാദിനുമാണ് കോവിഡ് പോസിറ്റീവായത്.

മൂന്നാം തീയതി അടുത്ത പരിശോധനകൂടി നെഗറ്റീവായാല്‍ കൂടുതല്‍ നിയന്ത്രണങ്ങളില്ലാതെ ടീമംഗങ്ങള്‍ക്ക് പരിശീലനം നടത്താം.

Anweshanam
www.anweshanam.com