കോവിഡ് വ്യാപനം; ഇത്തവണ ബാലന്‍ ഡി ഓര്‍ പുരസ്‌കാരമില്ല

2019ലെ ജേതാവായ മെസ്സിയുടെ കൈയിലായിരിക്കും അടുത്ത ഒരു വര്‍ഷം കൂടി പുരസ്‌കാരം. 
കോവിഡ് വ്യാപനം; ഇത്തവണ ബാലന്‍ ഡി ഓര്‍ പുരസ്‌കാരമില്ല

പാരിസ്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020ലെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരമില്ലെന്ന് സംഘാടകരായ ഫ്രാന്‍സ് ഫുട്ബാള്‍ മാഗസിന്‍ ഔദ്യോഗികമായി അറിയിച്ചു. അനുകൂല സാഹചര്യമില്ലാത്തതിനെ തുടര്‍ന്നാണ് പുരസ്‌കാരം ഒഴിവാക്കുന്നതെന്നാണ് അധികൃതരുടെ പ്രസ്താവന. ബാഴ്‌സലോണ താരം ലയണല്‍ മെസ്സിയും യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അടക്കമുള്ളവരായിരുന്നു ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്.

2019ലെ ജേതാവായ മെസ്സിയുടെ കൈയിലായിരിക്കും അടുത്ത ഒരു വര്‍ഷം കൂടി പുരസ്‌കാരം. 1956ല്‍ ആരംഭിച്ചതിന് ശേഷം അനുകൂല സാഹചര്യമില്ലാത്തതിന്റെ പേരില്‍ ആദ്യമായിട്ടാണ് ബാലന്‍ ഡി ഓര്‍ മുടങ്ങുന്നത്.

ആറ് പ്രാവശ്യം ജേതാവായ ലയണല്‍ മെസ്സിയാണ് ഏറ്റവും കൂടുതല്‍ തവണ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ താരം. അഞ്ച് പുരസ്‌കാരങ്ങള്‍ നേടി ക്രിസ്റ്റ്യാനോ തൊട്ടുപിന്നിലുണ്ട്. ഇത്തവണ ഇരുവര്‍ക്കും കടുത്ത വെല്ലുവിളിയുമായി ബയേണ്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡിബ്രൂയിനും പട്ടികയിലുണ്ടായിരുന്നു. ലോകത്തെ ഏറ്റവും പ്രധാന ഫുട്ബാള്‍ പുരസ്‌കാരമാണ് ബാലന്‍ ഡി ഓര്‍.

Related Stories

Anweshanam
www.anweshanam.com