മുഹമ്മദ് അസ്ഹറുദ്ദീന്​ അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി

മുഹമ്മദ് അസ്ഹറുദ്ദീന്​ അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്വന്‍റി 20 ടൂർണമെന്‍റിൽ മുംബൈക്കെതിരെ സെഞ്ച്വറി നേടിയ കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീന്​ അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥിരതയോടെ മികവുറ്റ രീതിയിൽ മുന്നോട്ടു പോകാൻ അദ്ദേഹത്തിനു സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

''കുറച്ചു പന്തുകൾ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാർന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയിൽ മുന്നോട്ടു പോകാൻ അദ്ദേഹത്തിനു സാധിക്കട്ടെ. അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കേരള ക്രിക്കറ്റ് ടീമിനും അഭിനന്ദനങ്ങൾ. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഈ ജയം പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു'' -പിണറായി വിജയൻ ഫേസ്​ബുക്കിൽ കുറിച്ചു.

മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്​, കമെന്റേറ്റർ ഹർഷ ഭോഗ്​ലെ തുടങ്ങിയവർ അസ്​ഹറിന്‍റെ ഇന്നിങ്​സിനെ പുകഴ്​ത്തി രംഗത്തെത്തിയിരുന്നു.

വാംഖഡെ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 54 പന്തിൽ 137 റൺസുമായി നിറഞ്ഞാടിയ അസ്​ഹറുദ്ദീന്‍റെ മാസ്​മരിക ഇന്നിങ്​സിന്‍റെ കരുത്തിൽ കേരളം മുംബൈയെ എട്ടുവിക്കറ്റിനാണ്​ തോൽപ്പിച്ചത്​. മലയാളിയായ അസ്ഹറുദ്ദീൻ കാസർഗോഡ് സ്വദേശിയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com