പ്രായമൊന്നും പ്രശ്‌നമല്ല; വിരമിക്കൽ രണ്ട്​ ലോകകപ്പ്​ കൂടി കളിച്ചിട്ടാകാമെന്ന് ക്രിസ്​ ഗെയ്​ൽ

യുഎഇയിൽ നടന്ന ഐപിഎല്ലിന്‍റെ 13ാം പതിപ്പിൽ വെറും ഏഴ്​ മത്സരങ്ങളിൽ നിന്നും 288 റൺസ്​ ഗെയ്​ൽ വാരിക്കൂട്ടിയിരുന്നു
പ്രായമൊന്നും പ്രശ്‌നമല്ല; വിരമിക്കൽ രണ്ട്​ ലോകകപ്പ്​ കൂടി കളിച്ചിട്ടാകാമെന്ന് ക്രിസ്​ ഗെയ്​ൽ

ന്യൂഡൽഹി: പ്രായമൊന്നും പ്രശ്‌നമല്ല വെസ്റ്റിൻഡീസ്​ വെടിക്കെട്ട്​ ബാറ്റ്​സ്​മാൻ ക്രിസ്​ ഗെയ്​ലിന്. അത് ഗെയിലിന്റെ ബാറ്റിങ് കാണുന്നവർക്ക് എല്ലാം അറിയാവുന്ന കാര്യവുമാണ്. അതിനാൽ തന്നെ ഗെയിലിന്റെ വിരമിക്കലിനെ കുറിച്ചൊന്നും ആരും ആശങ്കപ്പെടുന്നില്ല. അതൊന്ന് ഊട്ടി ഉറപ്പിക്കുകകൂടിയാണ് ഈ നാൽപത്തിയൊന്നുകാരൻ.

അടുത്ത അഞ്ച്​ വർഷത്തേക്ക്​ വിരമിക്കാൻ പദ്ധതിയില്ലെന്നാണ്​ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് ഗെയ്​ൽ​ പറഞ്ഞത്​. അഞ്ച്​ വർഷം കൂടി കളിക്കാനാകുമെന്നാണ്​ എനിക്ക്​ തോന്നുന്നത്​. 45ന്​ മുമ്പ്​ ഏതായാലും ഇല്ല. രണ്ട്​ ലോകകപ്പ്​ കൂടി കഴിയാനുണ്ട്' -ഗെയ്​ൽ പറഞ്ഞു​.

ട്വന്‍റി20 ലോകകപ്പിന്‍റെ 2021, 2022 എഡിഷനുകളിൽ കളിക്കാനാകുമെന്നാണ്​ 'യൂനിവേഴ്​സൽ ബോസ്​' പദ്ധതിയിടുന്നത്​. ഇക്കുറി യുഎഇയിൽ നടന്ന ഐപിഎല്ലിന്‍റെ 13ാം പതിപ്പിൽ വെറും ഏഴ്​ മത്സരങ്ങളിൽ നിന്നും 288 റൺസ്​ ഗെയ്​ൽ വാരിക്കൂട്ടിയിരുന്നു. 41.14 ശരാശരിയിലായിരുന്നു ബാറ്റിങ്​. ആദ്യ മത്സരങ്ങളിൽ ഗെയ്​ലിന്​ അവസരം നൽകാതിരുന്നതിൽ കിങ്​സ്​ ഇലവൻ പഞ്ചാബ്​ ഖേദിച്ച ടൂർണമെന്‍റ്​ കൂടിയായിരുന്നു അത്​.

Related Stories

Anweshanam അന്വേഷണം
www.anweshanam.com