ചെന്നൈ സൂപ്പർ കിംഗ്‌സ് ബാറ്റു ചെയ്യുന്നു; ഇരു ടീമുകൾക്കും മത്സരം നിർണായകം

പരുക്കേറ്റ ഡ്വെയിൻ ബ്രാവോയ്ക്ക് പകരം ജോഷ് ഹേസൽവുഡ് ടീമിലെത്തി
ചെന്നൈ സൂപ്പർ കിംഗ്‌സ് ബാറ്റു ചെയ്യുന്നു; ഇരു ടീമുകൾക്കും മത്സരം നിർണായകം

രാജസ്ഥാൻ റോയൽസിനെതിരായ ഇന്നത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ നായകൻ എംഎസ് ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും ഏറെ നിർണായകമാണ്.

പരുക്കേറ്റ ഡ്വെയിൻ ബ്രാവോയ്ക്ക് പകരം ജോഷ് ഹേസൽവുഡ് ടീമിലെത്തി. കരൺ ശർമ്മയ്ക്ക് പകരം പീയുഷ് ചൗളയും കളിക്കും. രാജസ്ഥാനിൽ ജയ്ദേവ് ഉനദ്കട്ട് പുറത്തായി. പകരം അങ്കിത് രാജ്പൂത് ടീമിലെത്തി.

പോയിൻ്റ് ടേബിളിൽ യഥാക്രമം എട്ടാം സ്ഥാനത്തും ഏഴാം സ്ഥാനത്തുമുള്ള ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം അവസാനത്തെ പ്രതീക്ഷയാണ്. ഈ മത്സരത്തിൽ പരാജയപ്പെട്ടാൽ പ്ലേ ഓഫ് സാധ്യതകൾ ഏറേക്കുറെ അവസാനിക്കും. ഇരു ടീമുകളും 9 മത്സരങ്ങൾ വീതം കളിച്ചപ്പോൾ 3 ജയം സഹിതം 6 പോയിൻ്റുണ്ട്.

Related Stories

Anweshanam
www.anweshanam.com