ചാമ്പ്യന്‍സ് ലീഗ്; റയലും സിറ്റിയും സെമിയില്‍

ചാമ്പ്യന്‍സ് ലീഗ്; റയലും സിറ്റിയും സെമിയില്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സെമിഫൈനല്‍ ലൈനപ്പായി. ലിവര്‍പൂളിനെ മറികടന്ന് റയല്‍ മാഡ്രിഡും ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റിയും അവസാന നാലിലെത്തി. റയല്‍ മാഡ്രിഡിനോട് ആദ്യപാദത്തിലെ കടം തീര്‍ക്കാന്‍ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനായില്ല. മത്സരം ഗോളടിക്കാതെ പിരിഞ്ഞപ്പോള്‍ ആദ്യപാദത്തില്‍ 3-1ന് ജയിച്ചതിന്റെ കരുത്തില്‍ റയല്‍ മാഡ്രിഡ് സെമിയില്‍കടന്നു. കിട്ടിയ അവസരങ്ങള്‍ പാഴാക്കിയത് ലിവര്‍പൂളിന് തിരിച്ചടിയായി. ഈ വര്‍ഷം ഒരു കിരീടം പോലുമില്ലാതെയാണ് യുര്‍ഗന്‍ ക്ലോപ്പിന്റെ ചെമ്പട തോൽവി ഏറ്റുവാങ്ങിയത്.

മറുവശത്ത് മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനെ കളി പഠിപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജയം. പതിനഞ്ചാം മിനുട്ടില്‍ മുന്നിലെത്തിയ ശേഷമാണ് ഡോര്‍ട്ട്മുണ്ട് കീഴടങ്ങിയത്. ഇരുപാദങ്ങളിലുമായി 4-2ന് സിറ്റി ജയിച്ചു കയറി. അവസാന നാലിലെത്തുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ടീമാണ് മാഞ്ചസ്റ്റര്‍ സിറ്റി. സെമിഫൈനലില്‍ റയല്‍ മാഡ്രിഡ്, ചെല്‍സിയെയും മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജിയെയും നേരിടും. ഈ മാസം 27നാണ് സെമിഫൈനല്‍ മത്സരങ്ങള്‍.

No stories found.
Anweshanam അന്വേഷണം
www.anweshanam.com