ചെ​ന്നൈ​യി​ന്‍ എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് കീ​ഴ​ട​ക്കി ബം​ഗ​ളൂ​രു

നായകന്‍ സുനിൽ ഛേത്രിയുടെ പെനൽറ്റി ഗോളിലാണ് (56) ബെംഗളൂരു മുന്നിലെത്തിയത്
ചെ​ന്നൈ​യി​ന്‍ എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് കീ​ഴ​ട​ക്കി ബം​ഗ​ളൂ​രു

പ​നാ​ജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്ക് ആദ്യ വിജയം. ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിൽ നായകന്‍ സുനിൽ ഛേത്രിയുടെ പെനൽറ്റി ഗോളിലാണ് (56) ബെംഗളൂരു മുന്നിലെത്തിയത്.

സീ​സ​ണി​ല്‍ ബം​ഗ​ളൂ​രു നേ​ടു​ന്ന ആ​ദ്യ വി​ജ​യ​മാ​ണി​ത്. ചെ​ന്നൈ​യു​ടെ ആ​ദ്യ തോ​ല്‍​വി​യു​മാ​ണ് ഇ​ത്. ഇ​രു​ടീ​മു​ക​ളും ക​ന​ത്ത പോ​രാ​ട്ട​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്കത്തി​ലാ​യി​രു​ന്നു വി​ജ ഗോ​ള്‍ പി​റ​ന്ന​ത്.

56-ാം മി​നി​റ്റി​ല്‍ ല​ഭി​ച്ച പെ​നാ​ല്‍​റ്റി ഛേത്രി ​ല​ക്ഷ്യ​ത്തി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ന്‍റെ സു​രേ​ഷ് വാ​ങ്ജ​മാ​ണ് മ​ത്സ​ര​ത്തി​ലെ ഹീ​റോ ഓ​ഫ് ദ ​മാ​ച്ച്‌. ജ​യ​ത്തോ​ടെ അ​ഞ്ച് പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ല്‍ മൂ​ന്നാ​മ​താ​ണ് ബം​ഗ​ളൂ​രു. നാ​ല് പോ​യി​ന്‍റു​ള്ള ചെ​ന്നൈ​യി​ന്‍ ആ​റാം സ്ഥാ​ന​ത്താ​ണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com