ബാഴ്‌സലോണ താരത്തിന് കോവിഡ്
Sports

ബാഴ്‌സലോണ താരത്തിന് കോവിഡ്

ബാഴ്‌സലോണ ഫുട്‌ബോള്‍ താരം ജീന്‍ ക്ലയര്‍ ടെയാബോക്ക് കോ വിഡ് - 19 പോസ്റ്റീവ്.

News Desk

News Desk

ബാഴ്‌സലോണ ഫുട്‌ബോള്‍ താരം ജീന്‍ ക്ലയര്‍ ടെയാബോക്ക് കോ വിഡ് - 19 പോസ്റ്റീവ്. ക്ലബ്ബ് മാനേജ്‌മെന്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത് - എഎന്‍ഐ റിപ്പോര്‍ട്ട്. പ്രോട്ടോക്കോള്‍ പ്രകാരം താരം ഹോം ക്വാറന്റയിനിലാണ്. ചാമ്പ്യന്‍ ലീഗില്‍ പങ്കെടുക്കേണ്ട ബാഴ്‌സലോണ ടീമംഗങ്ങളുമായി ടെയാബോക്ക് സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നു മാനേജ്‌മെന്റ് പറഞ്ഞു.

ബന്ധപ്പെട്ട ആരോഗ്യ അധികൃതരെ ഇക്കാര്യം അറിയിച്ചു. ആഗസ്ത് ഒമ്പത് ടീമംഗങ്ങളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. സീസണ് മുന്നോടിയായുള്ള കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നതിനും ചാമ്പ്യന്‍ ലീഗില്‍ പങ്കെടുക്കുന്നതിനുമായിരുന്നു ടെസ്റ്റ്. ഇതില്‍ ടെയാബോക്ക് മാത്രമാണ് പോസ്റ്റീവായത്. രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നു. ലിസബനില്‍ നടക്കുന്നചാമ്പ്യന്‍ ലീഗില്‍ പങ്കെടുക്കുവാന്‍അഗസ്ത് 13 ന് പോകുവാനൊരുങ്ങവെയാണ് താരത്തിന് കോവിഡ് പോസ്റ്റിവായത്. 14നാണ് ടൂര്‍ണമെന്റ്. സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിന്റെ രണ്ടു കളിക്കാര്‍ക്ക് കോവിഡ് ആഗസ്ത് 10 ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ചാമ്പ്യന്‍ ലീഗ് കളികള്‍ പുനഃക്രമീകരിക്കണമെന്ന് ക്ലബ്ബ് മാനേജ്‌മെന്റ് ടൂര്‍ണമെന്റ്സംഘാടകരോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Anweshanam
www.anweshanam.com