ബാഴ്‌സലോണയുടെ താരം അന്‍സു ഫാറ്റിക്ക് മൂന്നാമതും ശസ്ത്രക്രിയ

ബാഴ്‌സലോണയുടെ താരം അന്‍സു ഫാറ്റിക്ക് മൂന്നാമതും ശസ്ത്രക്രിയ

ബാഴ്‍സലോണയുടെ ഭാവി താരമെന്ന വിശേഷിപ്പിച്ച അന്‍സു ഫാത്തിക്ക് മൂന്നാമതും ശസ്ത്രക്രിയ വേണ്ടി വരുമെന്ന് അറിയിച്ച് ഡോക്ടര്‍മാര്‍. പുറത്തു വന്ന പുതിയ വിവരങ്ങൾ പ്രകാരം സ്‌പാനിഷ്‌ താരത്തിന്റെ നിലവിലെ അവസ്ഥ ബാഴ്‍സലോണക്ക് തിരിച്ചടിയാണ്. ഫാറ്റിയെ കളിക്കളത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള പ്രക്രിയകൾ ഉദ്ദേശിച്ച രീതിയിൽ പുരോഗമിക്കുന്നില്ലെന്നും വീണ്ടും പരിക്കിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന താരത്തിന് മൂന്നാമതൊരു ശസ്ത്രക്രിയ നടത്തുന്ന കാര്യം ബാഴ്‌സലോണയുടെ പരിഗണനയിൽ ഉണ്ടെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

കാൽമുട്ടിന് പരിക്കേറ്റ താരം മൂന്നാമത്തെ ശസ്ത്രക്രിയക്ക് വിധേയമാവുകയാണെങ്കിൽ ഈ സീസണിൽ ബാഴ്‌സലോണക്കായി കളിക്കാനാകില്ല. ഇതിനു പുറമെ സ്പെയിനൊപ്പം യൂറോ കപ്പും ടോക്കിയോ ഒളിമ്പിക്‌സ് മത്സരങ്ങളും താരത്തിന് നഷ്‌ടമാകും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com