ലാ ലിഗ ആദ്യ എൽ ക്ലാസിക്കോ ഇന്ന്

റയൽമഡ്രിഡും,ബാഴ്‌സലോണയും ഏറ്റുമുട്ടും
ലാ ലിഗ ആദ്യ എൽ ക്ലാസിക്കോ ഇന്ന്

ലാ ലിഗ സീസണിലെ ആദ്യ എൽ ക്ലാസിക്കോ ഇന്ന്. നിലവിലെ ചാമ്പ്യൻമാരായ റയൽ മഡ്രിഡും ചിരവൈരികളായ ബാഴ്‌സലോണയും ഇന്ന് ബാഴ്സ ഹോംഗ്രൗണ്ട് ക്യാമ്പ് നൗവിലാണ് ഏറ്റുമുട്ടുക. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. പരുക്കേറ്റ് പുറത്തായിരുന്ന ജോർഡി ആൽബ ഇന്ന് ബാഴ്സ സ്ക്വാഡിൽ തിരിച്ചെത്തിയേക്കും.

ചാമ്പ്യൻസ് ലീഗിൽ ഫെറാങ്ക്‌വാറോസിനെതിരേ വൻ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്സ ഇന്ന് ഇറങ്ങുക. റയലാവട്ടെ, ചാമ്പ്യൻസ് ലീഗിൽ ഷാക്തർ ഡൊണെറ്റ്‌സ്‌കിനോട് പരാജയപ്പെട്ടു.

Related Stories

Anweshanam
www.anweshanam.com