മുന്‍ ബാഴ്​സലോണ ഫുട്​ബാളര്‍ സാവിക്ക്​ കോവിഡ്​

താരം ഇപ്പോള്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുകയാണ്
മുന്‍ ബാഴ്​സലോണ ഫുട്​ബാളര്‍ സാവിക്ക്​ കോവിഡ്​

ദോ​ഹ: മു​ന്‍ ബാ​ഴ്സ​ലോ​ണ ഫു​ട്ബോ​ള്‍‌ താ​രം സാ​വി ഫെ​ര്‍​ണാ​ണ്ട​സി​ന് കോ​വി​ഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. താരം ഇപ്പോള്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുകയാണ്.

തനിക്ക് കാര്യമായ മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും കോവിഡ് മാറി വൈകാതെ തന്നെ ഫുട്ബോളിലേക്ക് മടങ്ങി എത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും താരം കുറിച്ചു.

ഖ​ത്ത​ര്‍ ക്ല​ബാ​യ അ​ല്‍ സാ​ദി​ന്‍റെ പ​രി​ശീ​ല​ക​നാ​ണ് സാ​വി. അ​ല്‍ സാ​ദി​ന്‍റെ റി​സ​ര്‍​വ് പ​രി​ശീ​ല​ക​നും ടെ​ക്നി​ക്ക​ല്‍ സ്റ്റാ​ഫ് ത​ല​വ​നു​മാ​യ ഡേ​വി​ഡ് പ്രാ​റ്റ്സ് ടീ​മി​നെ പ​രി​ശീ​ലി​പ്പി​ക്കു​മെ​ന്ന് സാവി അ​റി​യി​ച്ചു.

സ്​പാനിഷ്​ ഫുട്​ബാള്‍ ക്ലബായ ബാഴ്​സലോണയുടെ ഇതിഹാസ താരമായ സാവി ലോകം കണ്ട ഏറ്റവും മികച്ച മിഡ്​ഫീല്‍ഡര്‍മാരില്‍ ഒരാളായാണ്​ കണക്കാക്കപ്പെടുന്നത്​.

Related Stories

Anweshanam
www.anweshanam.com