യുഎസ് ഓപ്പണ്‍: മെര്‍ട്ടന്‍സും അസാരങ്കയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും
Sports

യുഎസ് ഓപ്പണ്‍: മെര്‍ട്ടന്‍സും അസാരങ്കയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും

2012 സീസണിലെ ലോക ഒന്നാം നമ്പര്‍ താരമാണ് അസാരങ്ക

News Desk

News Desk

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ എലീസേ മെര്‍ട്ടന്‍സും വിക്ടോറിയ അസാരങ്കയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും.

മെര്‍ട്ടന്‍സ് രണ്ടാം സീഡ് സോഫിയാ കെന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അട്ടിമറിച്ചാണ് ക്വാര്‍ട്ടറില്‍ കടന്നത്.

വിക്ടോറിയ അസാരങ്ക 20-ാം സീഡ് കരോലിനാ മുച്ചോവയെ 5-7,6-1, 9-6-4 ന് തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറില്‍ കടന്നത്. 2012 സീസണിലെ ലോക ഒന്നാം നമ്പര്‍ താരമാണ് അസാരങ്ക.

ഇന്നാരംഭിക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയും കസാഖിസ്ഥാന്റെ യുലീയ പുനിറ്റ്‌സേവയും ഏറ്റുമുട്ടും. നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയത്താണ് രണ്ടാം ക്വാര്‍ട്ടര്‍.

കിരീടം ഇത്തവണ തിരികെ പിടിക്കാനായിട്ടാണ് ഓസാക്ക ഇറങ്ങുന്നത്. 2018ലെ ചാമ്പ്യനാണ് ഓസാക്ക. അമേരിക്കയുടെ ഷെല്‍ബീ റോജേഴ്‌സാണ് എതിരാളി. മറ്റ് ക്വാര്‍ട്ടറുകളില്‍ അസാരങ്ക മെര്‍ട്ടന്‍സിനേയും സെറീനാ വില്യംസ് പിരങ്കോവയേയും നേരിടും.

Anweshanam
www.anweshanam.com