ഓസ്‌ട്രേലിയൻ ഓപ്പൺ ;സുമിത് നാഗൽ ആദ്യ റൗണ്ടിൽ തന്നെ പുറത്ത്

മൂന്നാം സെറ്റ് 6-3 നു കൈവിട്ടതോടെ ഇന്ത്യൻ താരത്തിന്റെ ഓസ്‌ട്രേലിയൻ ഓപ്പൺ സ്വപ്നങ്ങൾക്ക് സമാപനം കുറിച്ചു .
ഓസ്‌ട്രേലിയൻ ഓപ്പൺ  ;സുമിത് നാഗൽ ആദ്യ റൗണ്ടിൽ തന്നെ പുറത്ത്

ഓസ്‌ട്രേലിയൻ ഓപ്പണിൽ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ പ്രതീക്ഷ ആയിരുന്ന സുമിത് നാഗൽ ആദ്യ റൗണ്ടിൽ തന്നെ പുറത്ത്.റികാർഡസ് ബെരാങ്ക്സിന് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇന്ത്യൻ താരം ദാരുണമായ പരാജയം ഏറ്റു വാങ്ങിയത്.

മത്സരത്തിൽ 11 ബ്രൈക്ക് പോയിന്റ് അവസരങ്ങൾ സൃഷ്ടിച്ച സുമിത്തിനു പക്ഷെ രണ്ടെണ്ണം മാത്രം ആണ് ജയിക്കാൻ ആയത്. അതേസമയം 6 ബ്രൈക്ക് പോയിന്റുകൾ വഴങ്ങുകയും ചെയ്തു. ആദ്യ സെറ്റ് 6-2 നു നഷ്ടമായ ശേഷം രണ്ടാം സെറ്റിൽ പൊരുതി നോക്കിയെങ്കിലും അവസാന സർവീസ് ബ്രൈക്ക് ചെയ്ത റികാർഡസ് സെറ്റ് 7-5 നു നേടി.

മൂന്നാം സെറ്റ് 6-3 നു കൈവിട്ടതോടെ ഇന്ത്യൻ താരത്തിന്റെ ഓസ്‌ട്രേലിയൻ ഓപ്പൺ സ്വപ്നങ്ങൾക്ക് സമാപനം കുറിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഗ്രാന്റ് സ്‌ലാം വേദിയിൽ ഇന്ത്യൻ പതാക ഏന്തുന്ന സുമിത് തുടർന്നും അത് തുടരാൻ തന്നെയാവും ശ്രമിക്കുക.

No stories found.
Anweshanam അന്വേഷണം
www.anweshanam.com