ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; റാഫേല്‍ ന​ദാ​ല്‍ പു​റ​ത്ത്

സെ​മി​യി​ല്‍ മെ​ദ്‌​വെ​ദെ​വ്-​സി​റ്റ്‌​സി​പാ​സ് പോ​രാ​ട്ടം
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; റാഫേല്‍ ന​ദാ​ല്‍ പു​റ​ത്ത്

മെ​ല്‍​ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ലെ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ സ്‌പെയ്‌നിന്റെ ലോക രണ്ടാം നമ്പര്‍ താരം റാ​ഫേ​ല്‍ ന​ദാ​ലി​നെ കീ​ഴ​ട​ക്കി ഗ്രീ​സി​ന്‍റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സ് സെ​മി​യി​ല്‍. അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് 20 തവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ നദാലിനെ സിറ്റ്‌സിപാസ് മറികടന്നത്. ആ​ദ്യ ര​ണ്ടു സെ​റ്റ് ന​ഷ്ട​പ്പെ​ട്ട ശേ​ഷ​മാ​യി​രു​ന്നു അ​ഞ്ചാം സീ​ഡാ​യ സി​റ്റ്സി​പാ​സ് വി​ജ​യ​ത്തി​ലെ​ത്തി​യ​ത്.

സ്കോ​ര്‍: 3-6 2-6 7-6 (7-4) 6-4 7-5.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന സെ​മി​യി​ല്‍ റ​ഷ്യ​യു​ടെ ലോ​ക നാ​ലാം ന​മ്ബ​ര്‍ താ​രം ഡാ​നി​ല്‍ മെ​ദ്‌​വെ​ദെ​വാ​ണ് സി​റ്റ്സി​പാ​സി​ന്‍റെ എ​തി​രാ​ളി. മൂ​ന്നു സെ​റ്റു​ക​ള്‍ നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ ഏ​ഴാം സീ​ഡ് ആ​ന്ദ്രേ റു​ബ്‌​ലെ​വി​നെ കീ​ഴ​ട​ക്കി​യാ​ണ് മെ​ദ്‌​വെ​ദെ​വ് സെ​മി​യി​ല്‍ എ​ത്തി​യ​ത്.

സ്‌​കോ​ര്‍: 7-5, 6-3, 6-2.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com