ഓസ്‌ട്രേലിയക്ക് കൂടുതൽ നിരാശ; ഒരു താരത്തിന് കൂടി പരിക്കേറ്റെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്ക് കൂടുതൽ നിരാശ; ഒരു താരത്തിന് കൂടി പരിക്കേറ്റെന്ന് റിപ്പോർട്ട്

സിഡ്‌നി: ഇന്ത്യക്കെതിരെ ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന ഓസ്‌ട്രേലിയക്ക് നിരാശ നൽകി ഒരു താരത്തിന് കൂടി പരിക്ക്. പരിക്കുകൾ കൊണ്ട് ഓസ്‌ട്രേലിയൻ താരങ്ങൾ വലയുന്നതിനിടെയാണ് ഒരു താരം കൂടി പരിക്കിന്റെ പിടിയിലായി എന്ന് വാർത്തകൾ വരുന്നത്. സ്റ്റീവ് സ്മിത്തിന് പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ പരിക്ക് സാരമുള്ളതല്ല എന്നും വാർത്തകളുണ്ട്.

ആദ്യ ടെസ്റ്റിന് മുന്‍പായുള്ള ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രധാന പരിശീലന സെഷനില്‍ സ്മിത്ത് പങ്കെടുത്തില്ല. പന്ത് എടുക്കാന്‍ കുനിയുന്നതിന് ഇടയില്‍ സ്മിത്തിന് പുറം വേദന അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പരിശീലന സെഷനില്‍ പങ്കെടുക്കാന്‍ സ്മിത്ത് എത്തിയെങ്കിലും 10 മിനിറ്റിന് ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങി.

നിലവില്‍ ഡേവിഡ് വാര്‍ണര്‍, വില്‍ പുകോവ്‌സ്‌കി, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ അഭാവം ഓസ്‌ട്രേലിയയെ കുഴയ്ക്കുന്നുണ്ട്. അതേസമയം, സ്മിത്തിന് പരിക്കേറ്റു എന്ന റിപ്പോർട്ട് തള്ളുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. താരം ബുധനാഴ്ച പരിശീലനത്തിന് എത്തിയേക്കും. 17 നാണ് മത്സരം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com