അത്‌ലറ്റിക്കോ മാഡ്രിഡ് താരം ഡീഗോ കോസ്റ്റക്ക്  കോവിഡ്
Sports

അത്‌ലറ്റിക്കോ മാഡ്രിഡ് താരം ഡീഗോ കോസ്റ്റക്ക് കോവിഡ്

കോസ്റ്റക്ക് പുറമെ അത്‌ലറ്റിക്കോയുടെ മറ്റൊരു താരമായ സാന്റിയാഗോ അരിയാസിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

News Desk

News Desk

മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡ് താരം ഡീഗോ കോസ്റ്റക്ക് കോവിഡ് സ്ഥിരീകരിച്ചു. കോസ്റ്റക്ക് പുറമെ അത്‌ലറ്റിക്കോയുടെ മറ്റൊരു താരമായ സാന്റിയാഗോ അരിയാസിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്- ഇന്ത്യ ടിവി ന്യൂസ്‌ റിപ്പോര്‍ട്ട്.

കോസ്റ്റയും അരിയാസിനും ഇപ്പോള്‍ ഹോം ഐസൊലേഷനിലാണ്.

വ്യാഴാഴ്ച ലാ ലിഗ സീസണ് മുന്നോടിയായി ടീം അംഗങ്ങള്‍ക്ക് നടത്തിയ പരിശോധനയിലാണ് കോസ്റ്റക്കും അരിയാസിനും കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരുമില്ലാതെ വരും സീസണിലേക്കുള്ള ടീം അംഗങ്ങള്‍ ഇന്ന് പരിശീലനത്തിന് ഇറങ്ങുമെന്നും ക്ലബ്ബ് വ്യക്തമാക്കി.

Anweshanam
www.anweshanam.com