പരിശീലകൻ ഡിയേഗോ സിമിയോണിക്ക് കോവിഡ്
Sports

പരിശീലകൻ ഡിയേഗോ സിമിയോണിക്ക് കോവിഡ്

സ്പാനിഷ് അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡിയേഗോ സിമിയോണിക്ക് കോവിഡ് സ്ഥിരീകരിച്ചു.

News Desk

News Desk

സ്പാനിഷ് അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡിയേഗോ സിമിയോണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും വീട്ടില്‍ ഐസൊലേഷനിലാണെന്നും ക്ലബ് വ്യക്തമാക്കി.

'ടീമും പരിശീലന സംഘവും മറ്റ് സ്റ്റാഫുകളും വെള്ളിയാഴ്ച കോവിഡ് പരിശോധന നടത്തിയിരുന്നു. പുറത്തുവന്ന ഫലങ്ങളില്‍ പരിശീലകന്‍ ഡിയേഗോ സിമിയോണിയുടെ ഫലം പോസിറ്റീവാണ്. ഭാഗ്യവശാല്‍, അദ്ദേഹത്തിന് രോഗ ലക്ഷണങ്ങളൊന്നുമില്ല. അദ്ദേഹം വീട്ടില്‍ ഐസൊലേഷനിലാണ്.''- ക്ലബ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. നേരത്തെ, ക്ലബ് സ്‌ട്രൈക്കര്‍ ഡിയേഗോ കോസ്റ്റക്കും സാന്റിയാഗോ അരിയാസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Anweshanam
www.anweshanam.com