ഏഷ്യാകപ്പ് ക്രിക്കറ്റ് 2021ല്‍; ശ്രീലങ്ക വേദിയാകും
Sports

ഏഷ്യാകപ്പ് ക്രിക്കറ്റ് 2021ല്‍; ശ്രീലങ്ക വേദിയാകും

By News Desk

Published on :

മുംബൈ: ഏക്യാകപ്പ് ക്രിക്കറ്റ് അടുത്ത വര്‍ഷം ജൂണില്‍ ശ്രീലങ്കയില്‍ മത്സരം നടക്കുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. ഈ വര്‍ഷം പാകിസ്താനില്‍ നടത്താമെന്ന തീരുമാനം ഇന്ത്യയുടെ എതിര്‍പ്പിനെതുടര്‍ന്ന് നിഷ്പക്ഷ വേദിയായ യു.എ.ഇയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കൊറോണ ലോക്ഡൗണ്‍ എല്ലാ രംഗത്തേയും ബാധിച്ചതോടെ ഈ വര്‍ഷത്തെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

യാത്രാ നിയന്ത്രണങ്ങളും നിർബന്ധിത ക്വാറന്റെയ്ൻ വേണമെന്നതും കളിക്കാരുടെ സുരക്ഷയും കണക്കിലെടുത്താണ് ടൂർണമെന്റ് നീട്ടിവെച്ചതെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

'ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരം അടുത്ത 2021 ജൂണില്‍ നടക്കും ശ്രീലങ്കയിലാണ് മത്സരം നടക്കുക. ഏഷ്യന്‍ ക്രിക്കറ്റ് ശക്തികളായ ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ മാറ്റുരയ്ക്കും. താരങ്ങള്‍, മറ്റ് കളിയുമായി ബന്ധപ്പെട്ടവര്‍, ആറു രാജ്യങ്ങളിലേയും കൊറോണ നിയമങ്ങള്‍ എന്നിവ പരിഗണിച്ചാണ് തീരുമാനം'- ക്രിക്കറ്റ് കൗണ്‍സില്‍ പ്രതിനിധി പറഞ്ഞു.

ഏഷ്യാ കപ്പ് റദ്ദാക്കിയതായി നേരത്തെ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരേ പാക് ക്രിക്കറ്റ് ബോർഡ് രംഗത്തുവന്നിരുന്നു. ഗാംഗുലിയല്ല അതു തീരുമാനിക്കേണ്ടതെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലാണ് ടൂർണമെന്റ് മാറ്റിവെച്ച കാര്യം പ്രഖ്യാപിക്കേണ്ടതെന്നുമായിരുന്നു പാക് ക്രിക്കറ്റ് ബോർഡിന്റെ മീഡിയ ഡയറക്ടർ സാമിയുൽ ഹസൻ ബേണി പ്രതികരിച്ചിരുന്നു.

Anweshanam
www.anweshanam.com