അമ്പതിന്റെ നിറവില്‍ അനില്‍ കുംബ്ലേ; ആശംസകളുമായി ക്രിക്കറ്റ് ലോകം

സ്പിന്‍ കരിയറില്‍ 600 അന്താരാഷ്ട്രവിക്കറ്റുകള്‍ നേടിയ അനില്‍കുംബ്ലേയ്ക്ക് ട്വിറ്ററിലൂടെ ക്രിക്കറ്റ് താരങ്ങള്‍ ആശംസകള്‍ നേര്‍ന്നു.
അമ്പതിന്റെ നിറവില്‍ അനില്‍ കുംബ്ലേ; ആശംസകളുമായി ക്രിക്കറ്റ് ലോകം

ന്യൂഡല്‍ഹി: അമ്പതിന്റെ നിറവില്‍ അനില്‍ കുംബ്ലേ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അച്ചടക്ക സമിതിയുടെ മേധാവി വരെ എത്തിനില്‍ക്കുന്ന ലോകോത്തര ക്രിക്കറ്റ് താരമാണ് കുംബ്ലേ. സ്പിന്‍ കരിയറില്‍ 600 അന്താരാഷ്ട്രവിക്കറ്റുകള്‍ നേടിയ അനില്‍കുംബ്ലേയ്ക്ക് ട്വിറ്ററിലൂടെ ക്രിക്കറ്റ് താരങ്ങള്‍ ആശംസകള്‍ നേര്‍ന്നു. പി.എല്ലില്‍ പഞ്ചാബിന്റെ പരിശീലകനും കൂടിയാണ് കുംബ്ലേ.

എനിക്ക് പ്രേരണ ഏറ്റവും ആവശ്യമുള്ള സമയത്ത് നല്‍കിയ താരമാണ് കുംബ്ലേ. അനില്‍ കുംബ്ലേയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനും യുവതാരങ്ങള്‍ക്കും ഏറെ പ്രചോദനവും പ്രേരണും നല്‍കിയ ഞങ്ങളുടെ പ്രിയ താരം ജീവിതത്തിലും അര്‍ദ്ധസെഞ്ച്വറി തികച്ചിരിക്കുകയാണ്' യുവരാജ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com