ഇനിയേസ്റ്റയുടെ നഗ്നപ്രതിമയുമായി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ; വിവാദമായപ്പോള്‍ വസ്ത്രം ധരിപ്പിച്ചു
Sports

ഇനിയേസ്റ്റയുടെ നഗ്നപ്രതിമയുമായി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ; വിവാദമായപ്പോള്‍ വസ്ത്രം ധരിപ്പിച്ചു

നിയേസ്റ്റ ഫൈനലിൽ ഗോൾ നേടുന്ന അതേ രൂപത്തിലുള്ള പൂർണ നഗ്ന പ്രതിമയാണ് ഇവര്‍ സ്ഥാപിച്ചത്. ഇതിനെതിരെ താരത്തിന്റെ ആരാധകർ ഫെഡറേഷനെതിരേ രംഗത്തെത്തി

Sreehari

ബാഴ്സലോണ: ലോകകപ്പ് നേട്ടത്തിന്റെ പത്താം വാർഷികദിനത്തിൽ ഫൈനലിലെ വിജയഗോൾ നേടിയ സൂപ്പർ താരം ആന്ദ്രെ ഇനിയേസ്റ്റയെ ആദരിക്കാൻ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ തയ്യാറാക്കിയ പ്രതിമ വിവാദത്തിൽ. ഇനിയേസ്റ്റ ഫൈനലിൽ ഗോൾ നേടുന്ന അതേ രൂപത്തിലുള്ള പൂർണ നഗ്ന പ്രതിമയാണ് ഇവര്‍ സ്ഥാപിച്ചത്. ഇതിനെതിരെ താരത്തിന്റെ ആരാധകർ ഫെഡറേഷനെതിരേ രംഗത്തെത്തി.

സംഗതി വിവാദമായതോടെ പ്രതിമയെ വസ്ത്രം ഉടുപ്പിച്ച് ഫെഡറേഷൻ തടിയൂരി.

അതേസമയം, പ്രതിമക്ക് വസ്ത്രം ധരിപ്പിച്ചതിന് നന്ദി അറിയിച്ച് ഇനിയേസ്റ്റ തന്നെ രംഗത്തെത്തി. 'വസ്ത്രം ധരിപ്പിച്ചതിന് നന്ദി' എന്ന കുറിപ്പോടെയാണ് ഇനിയേസ്റ്റ പ്രതിമയുടെ ചിത്രം ട്വീറ്റ് ചെയ്തു.

2010ലെ ലോകകപ്പില്‍ നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്സ്ട്രാ ടൈമില്‍ ഇനിയേസ്റ്റ നേടിയ ഗോളാണ് സ്പെയിനിന് ആദ്യ ലോകകിരീടം സമ്മാനിച്ചത്.

ലോകകപ്പ് നേട്ടത്തിന്റെ പത്താംവാര്‍ഷികത്തില്‍ ജന്‍മനാടായ ആൽബസെറ്റെ ടൗണ്‍ഹാളാണ് ഇനിയേസ്റ്റയുടെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

ലോകകപ്പ് നേട്ടത്തിന്റെ പത്താം വാര്‍ഷിക ദിനമായ ജൂലൈ 10നാണ് ആഷോഷങ്ങളുടെ ഭാഗമായി പ്രതിമ അനാച്ഛാദനം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ചടങ്ങ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇക്കാര്യം അറിയിക്കാന്‍ ആല്‍ബസെറ്റെ ടൗണ്‍ഹാള്‍ ചെയ്ത ട്വീറ്റിലാണ് ഇനിയേസ്റ്റയുടെ നഗ്നപ്രതിമ ഇടംപിടിച്ചത്.

Anweshanam
www.anweshanam.com