എ.സി മിലാന്‍ താരം ഇബ്രാഹാമോവിച്ചിന്​​ കോവിഡ്

മറ്റ്​ കളിക്കാരുടെ ഫലം നെഗറ്റീവാണെന്നും ക്ലബ്​ വ്യക്​തമാക്കി
എ.സി മിലാന്‍ താരം ഇബ്രാഹാമോവിച്ചിന്​​ കോവിഡ്

റോം: സ്വീഡിഷ് ഫുട്ബോൾ താരം സ്ലാട്ടന്‍ ഇബ്രാഹാമോവിച്ചിന്​​ കോവിഡ്​. എ.സി മിലാന്‍ ക്ലബ്​ അധികൃതരാണ്​ താരത്തിന്​ കോവിഡ്​ സ്ഥിരീകരിച്ച വിവരം അറിയിച്ചത്​. യുറോപ്പ ലീഗില്‍ ബോഡോ/ഗ്ലിമിറ്റിനെതിരായ മല്‍സരം നടക്കാനിരിക്കെയാണ്​ താരത്തിന്​ കോവിഡ്​ സ്ഥിരീകരിച്ച വിവരം ക്ലബ്​ അറിയിച്ചത്​.

എ സി മിലാൻ സ്​ട്രൈക്കര്‍ വീട്ടുനിരീക്ഷണത്തില്‍ തുടരുകയാണെന്നും മറ്റ്​ കളിക്കാരുടെ ഫലം നെഗറ്റീവാണെന്നും ക്ലബ്​ വ്യക്​തമാക്കി. ഒരു വര്‍ഷത്തെ കരാറില്‍ എ.സി മിലാനിലെത്തിയ സ്ലാട്ടന്‍ ഇബ്രാഹാമോവിച്ച്‌ ഒരു വര്‍ഷം കൂടി ക്ലബില്‍ തുടരുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com