സൗദിയിൽ 353 പേർക്ക്​ കൂടി പുതുതായി കോവിഡ്

രാജ്യത്താകെ 249 രോഗികൾ മാത്രമാണ്​ രോഗമുക്തി നേടിയിരിക്കുന്നത്​.
സൗദിയിൽ 353 പേർക്ക്​ കൂടി പുതുതായി  കോവിഡ്

റിയാദ്​: സൗദിയിൽ 353 പേർക്ക്​ കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു​. തിങ്കളാഴ്​ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം രോഗമുക്തി നിരക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി ​.

രാജ്യത്താകെ 249 രോഗികൾ മാത്രമാണ്​ രോഗമുക്തി നേടിയിരിക്കുന്നത്​. രാജ്യത്ത്​ വിവിധയിടങ്ങളിലായി നാലു മരണങ്ങളും റിപ്പോർട്ട്​ ​ചെയ്തിരിക്കുന്നത്.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 370987 ആയിരിക്കുകയാണ്. ഇതിൽ 362062 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6410 ആയി. 2515 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 427 പേരുടെ നില ഗുരുതരമാണ്​.

No stories found.
Anweshanam അന്വേഷണം
www.anweshanam.com