സെക്രട്ടേറിയറ്റ് വളപ്പില്‍ അതിക്രമിച്ചുകയറി യുവമോര്‍ച്ച പ്രവര്‍ത്തകര്‍; പ്രതിഷേധം

മതില്‍ ചാടി കടന്നാണ് പ്രവര്‍ത്തകര്‍ ഉള്ളില്‍ കടന്നത്.
സെക്രട്ടേറിയറ്റ് വളപ്പില്‍ അതിക്രമിച്ചുകയറി യുവമോര്‍ച്ച പ്രവര്‍ത്തകര്‍; പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് വളപ്പില്‍ അതിക്രമിച്ചുകയറി യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. മതില്‍ ചാടി കടന്നാണ് പ്രവര്‍ത്തകര്‍ ഉള്ളില്‍ കടന്നത്. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനവുമായി എത്തിയ പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിനകത്തേക്ക് ചാടിക്കയറിയത്. പിന്നീട് ഇവര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധം സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്നതിനാല്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഗേറ്റിന് സമീപത്തുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണ് പ്രതിഷേധക്കാര്‍ മതില്‍ ചാടിയത്. വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതോടെ പൊലീസുമായി പ്രതിഷേധക്കാര്‍ ഉന്തും തള്ളുമായി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com