യുവാവിനെ കുത്തിക്കൊന്നു

നായ്കാപ്പ് സ്വദേശി ഹരീഷ് ആണ് മരിച്ചത്. 32 വയസായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്.
യുവാവിനെ കുത്തിക്കൊന്നു

കാസര്‍ഗോഡ്: ജില്ലയിലെ കുമ്പളയില്‍ യുവാവിനെ കുത്തിക്കൊന്നു. നായ്കാപ്പ് സ്വദേശി ഹരീഷ് ആണ് മരിച്ചത്. 32 വയസായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. ഹരീഷിന്റെ തലയ്ക്കും കഴുത്തിനുമാണ് കുത്തേറ്റത്. നായ്കാപ്പില്‍ ഓയില്‍ മില്‍ ജീവനക്കാരനായിരുന്ന ഹരീഷിന്

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് കുത്തേറ്റത്. നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൃത്യത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല.

Related Stories

Anweshanam
www.anweshanam.com