യോഷിഹിഡെ സുഗ ജപ്പാൻ പ്രധാനമന്ത്രി

പാർലമെന്റ് സഭ തെരഞ്ഞെടുത്തു.
യോഷിഹിഡെ സുഗ ജപ്പാൻ പ്രധാനമന്ത്രി

ടോക്കിയോ: ജപ്പാനിലെ അടുത്ത പ്രധാനമന്ത്രിയായി യോഷിഹിഡെ സുഗയെ പാർലമെന്റ് സഭ തെരഞ്ഞെടുത്തു- അല്‍ജസീറ റിപ്പോര്‍ട്ട്. കഴിഞ്ഞ മാസമാണ് ഷിന്‍സോ ആബെ ആരോഗ്യ കാരണത്താൽ പ്രധാനമന്ത്രി സ്ഥാനവും പാർട്ടി നേതൃത്വവും ഒഴിയുന്നതായി പ്രഖ്യാപിച്ചത്.

ജപ്പാൻ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക്‌ പാർടിയുടെ നേതാവായി നിലവിൽ സർക്കാരിലെ മുഖ്യ ക്യാബിനറ്റ്‌ സെക്രട്ടറിയായ യോഷിഹിഡെ സുഗ (71) തിങ്കളാഴ്ച തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആബെയുടെ വലംകൈ ആയി അറിയപ്പെട്ടിരുന്ന സുഗ പാർട്ടി നേതൃസ്ഥാനത്തിനുള്ള തെരഞ്ഞെടുപ്പിൽ 377 വോട്ടാണ്‌ നേടിയത്. തന്‍റെ കാബിനറ്റ് ടീമിനെ സുഗ വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Stories

Anweshanam
www.anweshanam.com