ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരാൻ യുപി സർക്കാർ ;സംസ്ഥാന നിയമ വകുപ്പിന് നിർദ്ദേശം അയച്ചു

ലവ് ജിഹാദിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരാൻ യുപി സർക്കാർ ;സംസ്ഥാന നിയമ വകുപ്പിന് നിർദ്ദേശം അയച്ചു

മധ്യപ്രദേശിന് പിന്നാലെ യു പിയും ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരുന്നു. ഇത് സംബന്ധിച്ച ശുപാർശ ആഭ്യന്തര വകുപ്പ് നിയമവകുപ്പിന് കൈമാറി- എഎൻഐ റിപ്പോർട്ട് .

ലവ് ജിഹാദിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് “ലവ് ജിഹാദും” മതപരമായ മതപരിവർത്തനവും തടയുന്നതിന് കർശനമായ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു.

also read മധ്യപ്രദേശില്‍ ലൗ ജിഹാദ് നിയമം ഉടന്‍ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തരമന്ത്രി

ഈ വർഷം ഫെബ്രുവരിയിൽ ലോക്‌സഭയിൽ മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'ലവ് ജിഹാദ്' എന്ന പദം നിലവിലുള്ള നിയമപ്രകാരം നിർവചിച്ചിട്ടില്ലെന്നും അത്തരം കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.

ലവ് ജിഹാദിനെതിരായ ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ സംസ്ഥാന സർക്കാർ കൊണ്ടുവരുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ച് വർഷം വരെ ലഭിക്കാവുന്ന കുറ്റമാക്കി ലവ് ജിഹാദിനെ മാറ്റും. അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് മധ്യപ്രദേശ് സർക്കാർ അറിയിച്ചത്

Related Stories

Anweshanam
www.anweshanam.com