യോഗാ കേന്ദ്രങ്ങള്‍, ജിംനേഷ്യം നാളെ മുതല്‍ തുറക്കാം
Top News

യോഗാ കേന്ദ്രങ്ങള്‍, ജിംനേഷ്യം നാളെ മുതല്‍ തുറക്കാം

അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി രാജ്യത്ത് നാളെ മുതല്‍ യോഗാ കേന്ദ്രങ്ങളും ജിംനേഷ്യങ്ങളും തുറക്കുന്നതിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

News Desk

News Desk

ന്യൂഡല്‍ഹി: അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി രാജ്യത്ത് നാളെ മുതല്‍ യോഗാ കേന്ദ്രങ്ങളും ജിംനേഷ്യങ്ങളും തുറക്കുന്നതിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള പ്രദേശങ്ങള്‍ക്ക് മാത്രമാണ് അനുമതി. 65 വയസിന് മുകളിലുള്ളവര്‍, മറ്റു അസുഖബാധിതര്‍, ഗര്‍ഭിണികള്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ അടച്ചിട്ട സ്ഥലങ്ങളിലെ ജിംനേഷ്യങ്ങളില്‍ പ്രവേശിപ്പിക്കില്ല. വ്യക്തികള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കണം.

കട്ടികൂടിയതോ, എന്‍ 95 തുടങ്ങിയ മാസ്‌കുകളോ ധരിക്കുന്നത് വ്യായാമത്തിനിടയില്‍ ശ്വാസതടസത്തിനിടയാക്കും. അതിനാല്‍ ഒരു പാളി മാത്രമുള്ള മുഖാവരണം ധരിക്കാം. ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. എന്തെങ്കിലും തരത്തില്‍ രോഗലക്ഷണമുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Anweshanam
www.anweshanam.com