ഇന്ന് ക്രിസ്‌തുമസ്‌; വിശ്വാസികൾ ആഘോഷ ലഹരിയിൽ

ഇന്ന് ക്രിസ്‌തുമസ്‌; വിശ്വാസികൾ ആഘോഷ ലഹരിയിൽ

ലോക രക്ഷക്കായി അവതരിച്ച യേശു ദേവന്റെ പിറവിയുടെ ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. കോവിഡ് സാഹചര്യം നിലനിൽക്കെ വീടുകളിൽ തന്നെയാണ് ഇക്കുറി ക്രിസ്തുമസ് ആഘോഷിക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളിൽ പുരോഹിതന്മാരുടെ നേതൃത്വത്തിൽ പാതിരാ കുർബാന അടക്കമുള്ള പ്രത്ഥനാ ശുശ്രൂക്ഷകൾ നടന്നു. ക്രിസ്തുമസ് ആഘോഷങ്ങളും പ്രാർത്ഥനയും ഇക്കുറി വെർച്വുലായാണ് വിശ്വാസികൾ കൊണ്ടാടുന്നത്.

എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു. ക്രിസ്തുമസ് ദിന സന്ദേശത്തിൽ മഹാമാരിക്ക് എതിരെ പോരാടിയവരെയും സമരം ചെയ്യുന്ന കർഷകരേയും കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്മരിച്ചു.

തിരുവനന്തപുരം പാളയം സെന്റ് ജോസഫ് പള്ളിയിൽ ആർച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൊച്ചി സെന്റ് ഫ്രാൻസിസ് അസീസി കത്തിഡ്രലിൽ നടന്ന പ്രാർഥനകൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ കാർമികത്വം വഹിച്ചു.

എല്ലാ വായനക്കാർക്കും അന്വേഷണം.കോമിന്റെ ക്രിസ്‌തുമസ്‌ ആശംസകൾ

Related Stories

Anweshanam അന്വേഷണം
www.anweshanam.com