ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒന്നരക്കോടിയിലേക്ക്; ആശങ്കയ്ക്ക് അറുതിയില്ല
Top News

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒന്നരക്കോടിയിലേക്ക്; ആശങ്കയ്ക്ക് അറുതിയില്ല

ലോകമാകെ 8,730,163 പേര്‍ രോഗമുക്തി പ്രാപിച്ചു

By News Desk

Published on :

വാഷിംഗ്‌ടണ്‍: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒന്നരക്കോടിയോട് അടുക്കുന്നു. 14,633,037 പേരാണ് ഇതുവരെ ആഗോളതലത്തിൽ കോവിഡ് പോസിറ്റീവായത്. 608,539 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ലോകമാകെ 8,730,163 പേര്‍ രോഗമുക്തി പ്രാപിച്ചു. അതേസമയം, ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് 11 ലക്ഷം കടന്നേക്കും എന്നതും ആശങ്ക കൂട്ടുന്നു.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വൈറസ് ബാധിതർ ഉള്ളത് ബ്രസീലിലും ഇന്ത്യയിലുമാണ്. അമേരിക്കയില്‍ 3,896,855 പേരും ബ്രസീലില്‍ 2,099,896 ആളുകളും രോഗികളായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തിലേറെ പേര്‍ മരണപ്പെട്ടു.

അമേരിക്കയില്‍ ഇന്നലെ 63,584 പേര്‍ക്കും ബ്രസീലില്‍ 24,650 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവിടങ്ങളില്‍ യഥാക്രമം 392, 716 പേര്‍ മരണപ്പെട്ടു എന്നാണ് വേള്‍ഡോ മീറ്ററിന്‍റെ കണക്ക്. മെക്‌സിക്കോയില്‍ 578 പേരും മരിച്ചു. എന്നാല്‍ യൂറോപ്പില്‍ സ്ഥിതി ഏതാണ് നിയന്ത്രണ വിധേയമായിക്കഴിഞ്ഞു.

അതേസമയം, ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് പതിനൊന്ന് ലക്ഷം കടന്നേക്കും. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം ആകെ രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷത്തി പതിനായിരത്തിൽ എത്തി. മഹാരാഷ്ട്രയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ഒന്‍പതിനായിരം കടന്നു. ആന്ധ്രാപ്രദേശിൽ കഴിഞ്ഞ ദിവസം അയ്യായിരത്തിലേറെ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Anweshanam
www.anweshanam.com