ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടി കടന്നു
Top News

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടി കടന്നു

പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നു.

News Desk

News Desk

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടി കടന്നു. ഇതുവരെ 25,155,358 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ എട്ട് ലക്ഷത്തി നാല്‍പത്തി അയ്യായിരത്തി തൊള്ളായിരത്തി ഇരുപത്തഞ്ചായി.17,499,421 പേര്‍ രോഗമുക്തി നേടി. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നു.

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 61 ലക്ഷം പിന്നിട്ടു. ഇതുവരെ 6,138,748 പേര്‍ക്കാണ് യു.എസില്‍ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 186,855 ആയി ഉയര്‍ന്നു.3,408,726 പേര്‍ സുഖംപ്രാപിച്ചു. ബ്രസീലിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യത്ത് 3,846,965 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 120,498 ആയി.3,006,812 പേര്‍ രോഗമുക്തി നേടി.

അമേരിക്കയ്ക്കും ബ്രസീലിനും പിന്നാലെ ഏറ്റവും കൂടുതൽ കോവിഡ് ദുരിതം വിതച്ച രാജ്യങ്ങൾ ഇനി പറയുന്നതാണ്.

രാജ്യം - കോവിഡ് രോഗികൾ - മരിച്ചവരുടെ എണ്ണം ബ്രാക്കറ്റിൽ

ഇ​ന്ത്യ- 3,539,712 (63,657 ), റ​ഷ്യ- 985,346 (17,025 ) പെ​റു- 639,435 (28,607) ദ​ക്ഷി​ണാ​ഫ്രി​ക്ക- 622,551 (13,981 ) കൊ​ളം​ബി​യ- 599,914 (19,064 ) മെ​ക്സി​ക്കോ- 585,738 (63,146), സ്പെ​യി​ന്‍- 455,621 (29,011), ചി​ലി- 408,009 (11,181 ). ഇ​തി​നു പു​റ​മേ, അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷം പി​ന്നി​ട്ടി​ട്ടു​ണ്ട്. അ​ര്‍​ജ​ന്‍​റീ​ന, ഇ​റാ​ന്‍, ബ്രി​ട്ട​ന്‍, സൗ​ദി അ​റേ​ബ്യ, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വ​യാ​ണ് അ​ത്.

Anweshanam
www.anweshanam.com