കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ലോകത്ത് രോഗബാധിതര്‍ ഒരു കോടി അറുപത്തിയാറ് ലക്ഷം കടന്നു
Top News

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ലോകത്ത് രോഗബാധിതര്‍ ഒരു കോടി അറുപത്തിയാറ് ലക്ഷം കടന്നു

ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,629,202 ആയി. 655,865 മരണവും റിപ്പോര്‍ട്ട് ചെയ്തു.

By News Desk

Published on :

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.രോഗം ബാധിച്ചവരുടെ എണ്ണം കുതിച്ചുയരുകയാണ്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,629,202 ആയി. 655,865 മരണവും റിപ്പോര്‍ട്ട് ചെയ്തു. 10,217,311 പേര്‍ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 211,578 പേര്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്.

അമേരിക്കയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. 4,432,102 പേര്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 60,263 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 150,418 മരണങ്ങളുമുണ്ടായി. 2,133,582 പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ 2,443,480 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 87,679 ആയി. 1,667,667 പേര്‍ സുഖം പ്രാപിച്ചു. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 1,482,503 ആയി വര്‍ദ്ധിച്ചു. 24 മണിക്കൂറിനിടെ 46,484 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 636 മരണങ്ങളുമുണ്ടായി. 33,448 പേരാണ് കോവിഡ് ബാധിച്ച് ആകെ മരിച്ചത്. 953,189 പേര്‍ രോഗമുക്തി നേടി.

Anweshanam
www.anweshanam.com