
വാഷിംങ്ടണ്‍: ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 22,831,348 ആയി. ഇതുവരെ രോഗം ബാധിച്ച് 796,287 പേര് മരിച്ചു. 15,498,297 പേര് രോഗമുക്തി നേടി. കോവിഡ് വ്യാപനത്തില്‍ ഒന്നും, രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളാണ്.
അമേരിക്കയിലാണ് ഏറ്റവും കൂടുകല്‍ രോഗബാധിതരുള്ളത്. ഇതുവരെ 5,745,283 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 177,351 പേര് മരിച്ചു. 3,086,371 പേര് രോഗമുക്തി നേടി. ബ്രസീലില്‍ ഇതുവരെ 3,505,097 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. മരണം 112,423 ആയി. 2,653,407 പേര് രോഗമുക്തി നേടി. അതേസമയം ഇന്ത്യയില്‍ 2,904,329 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 54,975 പേര് മരിച്ചു. 2,157,941 പേര് രോഗമുക്തി നേടി.
ഉക്രെയ്ന്, ഇന്തൊനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. ദക്ഷിണ കിഴക്കന്‍ ഏഷ്യയില്‍ അണുബാധ നിരക്ക് ഏറ്റവും കൂടുതലുള്ളത് ഇന്തൊനേഷ്യയിലാണ്. ദക്ഷിണ കൊറിയയില്‍ ഇന്നലെ 288 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂസിലന്‍ഡില്‍ ഇന്നലെ അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.