വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

റിസോര്‍ട്ടിലെ ടെന്റില്‍ തങ്ങിയ കണ്ണൂര്‍ ചേളേരി സ്വദേശി ഷഹാന (26) ആണ് മരിച്ചത്

കല്‍പ്പറ്റ: വയനാട് മേപ്പാടി എളമ്പിരിയിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരിയെ ആന ചവിട്ടിക്കൊന്നു. റിസോര്‍ട്ടിലെ ടെന്റില്‍ തങ്ങിയ കണ്ണൂര്‍ ചേളേരി സ്വദേശി ഷഹാന (26) ആണ് മരിച്ചത്.

മേപ്പാടി, എളമ്പിലേരി റിസോർട്ടിലെ ടെന്റിൽ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. മുപ്പതോളം പേര്‍ ഷഹാനയ്‌ക്കൊപ്പമുണ്ടായിരുന്നു.

പരിക്കേറ്റ യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com