നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ നാ​ല്‍​പ്പ​തു​കാ​രി​യെ തൂങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

പാ​ലി​യോ​ട് സ്വ​ദേ​ശി ചി​ത്ര​ലേ​ഖ​യെ ആ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്
നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ നാ​ല്‍​പ്പ​തു​കാ​രി​യെ തൂങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ നാ​ല്‍​പ്പ​തു​കാ​രി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​ലി​യോ​ട് സ്വ​ദേ​ശി ചി​ത്ര​ലേ​ഖ​യെ ആ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മാരായമുട്ടം പൊലിസ് അറിയിച്ചു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. വീ​ടി​ന് സ​മീ​പ​ത്ത് സി​ഐ​ടി​യു​വി​ന്‍റെ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ഴ​യ കെ​ട്ടി​ട​ത്തി​നു​ള​ളി​ലാ​ണ് ചി​ത്ര​ലേ​ഖ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ ചി​ത്ര​ലേ​ഖ​യും ഭ​ര്‍​ത്താ​വ് സ​ന്തോ​ഷും ഒ​രു​മി​ച്ച്‌ അ​മ്ബ​ല​ത്തി​ല്‍ പോ​യി​രു​ന്നു.

തു​ട​ര്‍​ന്ന് വീ​ട്ടി​ലെ​ത്തി​യ​തി​ന് ശേ​ഷം ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​യ സ​ന്തോ​ഷ് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് ചി​ത്ര​ലേ​ഖ​യെ കാ​ണു​ന്നി​ല്ലെ​ന്ന വി​വ​ര​മ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കഴിഞ്ഞ കുറച്ചുനാളുകളായി ചിത്രലേഖ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് മാരായമുട്ടം പൊലിസ് പറഞ്ഞു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നും പൊലിസ് അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com