യുവതിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം

കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് തട്ടിക്കൊണ്ടു പോയത്.
യുവതിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ യുവതിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി. കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ ദിവസമാണ് ബിന്ദു ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ ഇരുപതോളം വരുന്ന സംഘം വീട്ടിലെത്തി യുവതിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. മാന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ 19 ാം തിയതിയാണ് യുവതി ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയത്. ഇതിന് ശേഷം ഒരു സംഘം ആളുകള്‍ യുവതിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കഴിഞ്ഞ ദിവസം ഒരു സംഘം ആളുകള്‍ വീട്ടില്‍ എത്തി യുവതിയെ അന്വേഷിച്ചിരുന്നു.

തുടര്‍ന്ന് ഇവര്‍ മടങ്ങിപോയിരുന്നു. ഇന്നലെ വീണ്ടും ഒരു സംഘം ആളുകള്‍ എത്തി ബന്ധുക്കളെയും ഭര്‍ത്താവിനെയും ആക്രമിച്ചശേഷം ബിന്ദുവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അതേസമയം, സ്വർണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നും ഇത്തരം ചില ഇടപാടുകളുമായി ബന്ധപ്പെട്ട് ബിന്ദുവുമായി തർക്കം നിലനിന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.


No stories found.
Anweshanam അന്വേഷണം
www.anweshanam.com