
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും എംപിയുമായ കെ. സുധാകരന്. യുഡിഎഫ് സ്ഥാനാര്‍ഥിയായി ധര്‍മടത്ത് മത്സരിക്കാന്‍ സുധാകരന് താത്പര്യം പ്രകടിപ്പിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ മത്സരിക്കുമെന്ന വാർത്ത എങ്ങനെ വന്നുവെന്നറിയില്ലെന്നും സുധാകരൻ പറഞ്ഞു.
അഭ്യൂഹങ്ങളില്‍ അടിസ്ഥാനമില്ല. സ്ഥാനാര്‍ഥിയാകാനുള്ള സന്നദ്ധത ആരെയും അറിയിച്ചിട്ടില്ല. വാര്‍ത്ത എങ്ങനെ വന്നുവെന്ന് അറിയില്ല. ഡിസിസി സെക്രട്ടറി സി. രഘുനാഥ് സ്ഥാനാര്‍ഥിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സുധാകരന് പ്രതികരിച്ചു.
സി രഘുനാഥിന്റെ സ്ഥാനാർത്ഥിത്വം നാളെ പ്രഖ്യാപിക്കുമെന്നും സുധാകരൻ അറിയിച്ചു. വാളയാർ പെൺകുട്ടികളുടെ അമ്മയെ പിന്തുണക്കാത്തത് പ്രാദശിക വികാരം മനസ്സിലാക്കിയിട്ടാണെന്നും സുധാകരൻ വിശദീകരിച്ചു.
യുഡിഎഫ് സ്ഥാനാര്‍ഥിയായി ധര്‍മടത്ത് മത്സരിക്കാന്‍ സുധാകരന് ആഗ്രഹം പ്രകടിപ്പിച്ചുവെന്നതായിരുന്നു നേരത്തെ വാര്‍ത്തകര്‍ പ്രചരിച്ചത്. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുമായി സുധാകരന് ചര്‍ച്ച നടത്തിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.