മ​മ​ത സ​ര്‍​ക്കാ​രി​നെ താ​ഴെ ഇ​റ​ക്കു​മെന്ന്‍ അ​മി​ത് ഷാ; ബംഗാളില്‍ ബിജെപിയുടെ പടുകൂറ്റന്‍ റാലി

ബിജെപിയെ ഭയപ്പെടുത്താൻ മമതയ്ക്ക് ആകില്ല. നുഴഞ്ഞുകയറ്റവും അഴിമതിയും അവസാനിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു
മ​മ​ത സ​ര്‍​ക്കാ​രി​നെ താ​ഴെ ഇ​റ​ക്കു​മെന്ന്‍ അ​മി​ത് ഷാ; ബംഗാളില്‍ ബിജെപിയുടെ പടുകൂറ്റന്‍ റാലി

കൊല്‍ക്കത്ത: മമത സര്‍ക്കാരിനെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മമതാ സര്‍ക്കാരിനെ താഴെയിറക്കുമെന്നും അഴിമതി മാത്രമാണ് ബംഗാളില്‍ നടക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ബംഗാളിന്‍റെ നേട്ടം ആഗ്രഹിക്കുന്നവർ ബിജെപിയിലേക്ക് വരണമെന്നാണ് അമിത്ഷായുടെ അഭ്യര്‍ത്ഥന. ബംഗളില്‍ 300 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ബിജെപിയെ ഭയപ്പെടുത്താൻ മമതയ്ക്ക് ആകില്ല. നുഴഞ്ഞുകയറ്റവും അഴിമതിയും അവസാനിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.

അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും. ബംഗാള്‍ പിടിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കി ഇന്ന് ജനലക്ഷങ്ങള്‍ അണിനിരന്ന പടുകൂറ്റന്‍ റാലിയും ബി.ജെ.പി ബംഗാള്‍ ഘടകത്തിന്റെ നേതൃത്വത്തില്‍ നടന്നു. പൊതുറാലിയില്‍ മമതയ്ക്കും തൃണമൂല്‍ സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് അമിത് ഷാ നടത്തിയത്.

ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം വിളികളോടെയാണ് അമിത് ഷായുടെ പ്രസംഗം ആരംഭിച്ചത്. ബോലാപ്പൂരിലെ വലിയ ജനക്കൂട്ടത്തിന് അമിത് ഷാ നന്ദി അറിയിക്കുകയും ചെയ്തു.

'ഇത് നരോന്ദ്ര മോദിയോടുള്ള സ്‌നേഹവും വിശ്വാസവുമാണ്. നിരവധി റോഡ് ഷോകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷേ ഇതുപോലൊന്ന് ഈ അടുത്ത വര്‍ഷങ്ങളില്‍ ഞാന്‍ കണ്ടിട്ടില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഇത് മോദിയോടുള്ള നിങ്ങളുടെ സ്‌നേഹവും ദീദിയോടുള്ള ക്ഷോഭവുമാണഅ പ്രതിഫലിപ്പിക്കുന്നത്'' എന്ന് അമിത് ഷാ പറഞ്ഞു. ഒരു തവണ മോദിക്ക് അവസരം നല്‍കൂ അഞ്ചു വര്‍ഷം കൊണ്ട് സുവര്‍ണ്ണ ബംഗാള്‍ സൃഷ്ടിച്ച്‌ തരാമെന്നും അദേഹം ജനക്കൂട്ടത്തോട് പറഞ്ഞു.

മമതയെ തോല്‍പ്പിക്കാനാണ് ഇത്തവണ ബംഗാളിലെ ജനതയുടെ തീരുമാനം. ഇക്കുറി താമരയുടെ സമയമാണ്. മമതബാനര്‍ജി യുദ്ധത്തിന് തയ്യാറായിക്കൊളളു. ജനം മാറ്റത്തിനായും ബംഗാളിന്റെ വികസനത്തിനായും കാത്തിരിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com