ക​ര്‍​ഷ​ക​സമരം: ശ​നി​യാ​ഴ്ച സം​സ്ഥാ​ന-​ദേ​ശീ​യ പാ​ത​ക​ള്‍ ത​ട​യും

ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ ദേശീയ, സംസ്ഥാന പാതകള്‍ ഉപരോധിക്കുമെന്ന് കര്‍ഷക സമര നേതാവ് യോഗേന്ദ്ര യാദവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
ക​ര്‍​ഷ​ക​സമരം: ശ​നി​യാ​ഴ്ച സം​സ്ഥാ​ന-​ദേ​ശീ​യ പാ​ത​ക​ള്‍ ത​ട​യും

ന്യൂഡല്‍ഹി: ബഡ്ജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന് എതിരെ രാജ്യവ്യാപക റോഡ് ഉപരോധത്തിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. കേ​ന്ദ്ര ബ​ജ​റ്റി​ല്‍ ക​ര്‍​ഷ​ക​രെ അ​വ​ഗ​ണി​ച്ച​തി​ലും സ​മ​രം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് വി​ച്ഛേ​ദി​ച്ച​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു.

ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ ദേശീയ, സംസ്ഥാന പാതകള്‍ ഉപരോധിക്കുമെന്ന് കര്‍ഷക സമര നേതാവ് യോഗേന്ദ്ര യാദവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം എംഎസ്പിയില്‍ സംഭരണത്തിനായി എഫ്‌..സി.ഐയ്ക്ക് വായ്പ വഴി നീട്ടിയ ധനസഹായത്തിന് 1,36,600 കോടി രൂപയായിരുന്നു ബഡ്ജറ്റ് വിഹിതം അതേസമയം ഈ വര്‍ഷം ഒരു തുകയും അനുവദിച്ചിട്ടില്ല. എഫ്..സി..ഐ അടച്ചുപൂട്ടാനുള്ള ഗൂഢാലോചനയാണ് ഇതെന്ന് കര്‍ഷകര്‍ സംശയിക്കുന്നതായി യോഗേന്ദ്ര യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com