കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര് ? നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ഇന്ന്

സോണിയ ഗാന്ധി പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ പകരം ആര് എന്നതാണ് യോഗത്തില്‍ പ്രധാന ചര്‍ച്ചയാവുക.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര് ? നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ഇന്ന്

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ന് ഡെല്‍ഹിയില്‍ നിര്‍ണായക പ്രവര്‍ത്തക സമിതിയോഗം ചേരും. സോണിയ ഗാന്ധി പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ പകരം ആര് എന്നതാണ് യോഗത്തില്‍ പ്രധാന ചര്‍ച്ചയാവുക. രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് യോഗം.

അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തണമെന്ന ആവശ്യം ശക്തമാണെങ്കിലും, രാഹുല്‍ ഗാന്ധി ഇതിനോട് പ്രതികരിച്ചിട്ടില്ല. രാഹുലിന് ഗാന്ധിയ്ക്ക്താല്‍പര്യമില്ലെങ്കില്‍ സംഘടനയെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുള്ള മറ്റൊരാളെ കണ്ടെത്തണമെന്ന് 23 നേതാക്കള്‍ ഇന്നലെ സോണിയ ഗാന്ധിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരേയും നിര്‍ദ്ദേശിക്കില്ലെന്നും അധ്യക്ഷനെ പാര്‍ട്ടി കണ്ടെത്തട്ടേയെന്നുമാണ് സോണിയ ഗാന്ധിയുടെ നിലപാട്. നേതൃത്വത്തെ ചോദ്യം ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് രാജീവ് സത്വ, മാണിക്കം ഠാക്കൂര്‍ എംപിമാര്‍ ആവശ്യപ്പെട്ടു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com