പരീക്ഷണം പുരോഗമിക്കുന്ന ഒരു കോവിഡ് വാക്സിനും ഫലപ്രാപ്‍തി തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന
Top News

പരീക്ഷണം പുരോഗമിക്കുന്ന ഒരു കോവിഡ് വാക്സിനും ഫലപ്രാപ്‍തി തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

News Desk

News Desk

വാഷിംഗ്‍ടണ്‍: ഇപ്പോള്‍ പരീക്ഷണം പുരോഗമിക്കുന്ന ഒരു കോവിഡ് വാക്സിനും ലോകാരോഗ്യ സംഘടന നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി ഇതുവരെ തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ഫലപ്രാപ്‍തിയും സുരക്ഷയും ഉറപ്പാക്കിയാല്‍ മാത്രമേ വ്യാപക വാക്സിനേഷന്‍ ആരംഭിക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ വാക്സിനുകളുടെ വ്യാപക ഉപയോഗം ഉടന്‍ സാധ്യമാകില്ലെന്ന് വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.

അടുത്ത വര്‍ഷം പകുതിയെങ്കിലുമാകാതെ വ്യാപക വാക്സിനേഷന്‍ പ്രതീക്ഷിക്കരുതെന്നും അവര്‍ വ്യക്തമാക്കി. മൂന്നു മാസത്തിനകം വാക്സിനേഷന്‍ സാധ്യമാകുമെന്ന് വിവിധ രാജ്യങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ലോകാരോഗ്യസംഘടനയുടെ പ്രതികരണം.

Anweshanam
www.anweshanam.com